കേരളം

kerala

ETV Bharat / state

ജീവനക്കാർക്ക് ബോണസ് നൽകാതെ കെഎസ്ആർടിസി ; ഹൈക്കോടതിയെ സമീപിച്ച് ഇടത് അനുകൂല യൂണിയന്‍ - വികാസ് ഭവൻ ഡിപ്പോ

മുന്‍ വര്‍ഷങ്ങളില്‍ സ്റ്റാറ്റ്യൂട്ടറി ബോണസായി ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന തുകയാണ് കെഎസ്‌ആര്‍ടിസി, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിഷേധിച്ചത്

KSRTC not distributing bonus to employees  Thiruvananthapuram  KSRTC not distributing bonus  ജീവനക്കാർക്ക് ബോണസ് നൽകാതെ കെഎസ്ആർടിസി  ബോണസ് നൽകാതെ കെഎസ്ആർടിസി  ഹൈക്കോടതിയെ സമീപിച്ച് ഇടത് അനുകൂല യൂണിയന്‍  കെഎസ്‌ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി
ബോണസ് നൽകാതെ കെഎസ്ആർടിസി

By

Published : Feb 5, 2023, 10:54 PM IST

തിരുവനന്തപുരം :കെഎസ്ആർടിസി ജീവനക്കാർക്കുള്ള ബോണസ് ഇതുവരെയും നൽകാതെ മാനേജ്മെന്‍റ്. 2021-22ലെ സ്റ്റാറ്റ്യൂട്ടറി ബോണസായി 7,000 രൂപയാണ് ജീവനക്കാർക്ക് ലഭിക്കേണ്ടത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ് മാനേജ്മെന്‍റ്.

സംഭവത്തിൽ മാനേജ്മെന്‍റിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇടത് അനുകൂല യൂണിയനായ എഐടിയുസി. അംഗീകൃത തൊഴിലാളി സംഘടനകള്‍ മാനേജ്മെന്‍റുമായുള്ള ചര്‍ച്ചയില്‍ പലതവണ വിഷയം ഉന്നയിച്ചിരുന്നെങ്കിലും കൃത്യമായ മറുപടി മാനേജ്മെന്‍റിന് നല്‍കാനായില്ല. തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടി നടപ്പാക്കിയ യാത്ര ഫ്യുവൽസ് പദ്ധതി വികാസ് ഭവനിലും ആരംഭിക്കും.

ഫ്യുവൽസ് ഔട്ട്‌ലെറ്റ് ഉദ്‌ഘാടനം നാളെ :വികാസ് ഭവൻ ഡിപ്പോയിലെ ഔട്ട്ലെറ്റിന്‍റെ ഉദ്‌ഘാടനം നാളെ (ഫെബ്രുവരി അഞ്ച്) വൈകിട്ട് അഞ്ച് മണിക്ക് ഗതാഗത മന്ത്രി ആന്‍റണി രാജു നിർവഹിക്കും. കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്ലെറ്റാണ് വികാസ് ഭവനിലേത്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 12 ഔട്ട്ലെറ്റുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ആരംഭിച്ചിരുന്നു. കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാ​ഗമായാണ് പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് കെഎസ്ആർടിസിയുടെ നിലവിലെ കൺസ്യൂമർ പമ്പുകൾക്കൊപ്പം പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന പദ്ധതി ആവിഷ്‌കരിച്ചത്.

ഇന്ധന ചില്ലറ വിൽപന നടത്തി ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനാണ് യാത്ര ഫ്യൂവൽസ് പദ്ധതി കെഎസ്ആർടിസി ആരംഭിച്ചത്. നിലവിൽ, കെഎസ്ആർടിസി യാത്ര ഫ്യുവൽസ്‌ കേരളത്തിലെ ഏറ്റവും വലിയ പെട്രോളിയം ഡീലറാണ്. വികാസ്ഭവൻ ഡിപ്പോയിലെ യാത്ര ഫ്യുവൽ ഔട്ട്ലെറ്റ്‌ തിരുവനന്തപുരം സിറ്റിയിലെ രണ്ടാമത്തേതും ജില്ലയിലെ മൂന്നാമത്തേതുമാണ്.

കൂടുതൽ ഫ്യുവൽ ഔട്ട്‌ലെറ്റുകൾ ഉടൻ തന്നെ പ്രവർത്തന സജ്ജമാകുന്നതാണ്. യാത്ര ഫ്യുവൽസ് സ്ഥാപിച്ച ശേഷം 2021 സെപ്‌റ്റംബർ മുതൽ 2022 ഡിസംബർ വരെ ഏകദേശം 115 കോടി രൂപയുടെ വിറ്റുവരവ് നടത്തി. ഇതിലൂടെ 3.43 കോടിയുടെ കമ്മിഷൻ കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details