തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് നാളെ മുതൽ എൻഡ് ടു എൻഡ് ഉൾപ്പെടെയുള്ള പുതിയ സർവീസുകൾ ആരംഭിക്കുന്നു. തിരുവനന്തപുരം-നെടുമ്പാശേരി (എല്ലാ ദിവസവും), തിരുവനന്തപുരം-ഹൈക്കോടതി (എല്ലാ ദിവസങ്ങളിലും), തിരുവനന്തപുരം-വണ്ടർല (എല്ലാ അവധി ദിവസങ്ങളിലും), തിരുവനന്തപുരം-പാലക്കാട് (വെള്ളി, ഞായർ ദിവസങ്ങളിൽ), തിരുവനന്തപുരം-ഗുരുവായൂർ (വെള്ളി, ശനി ദിവസങ്ങളിൽ) എന്നീ സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുന്നത്. തിരുവനന്തപുരം-നെടുമ്പാശേരി സർവീസ് കൊല്ലം(അയത്തിൽ)- ആലപ്പുഴ(കൊമ്മാടി)-വൈറ്റില-ആലുവ-അത്താണി എന്നീ റൂട്ടിലൂടെയാണ് സർവീസ് നടത്തുക.
കെഎസ്‌ആര്‍ടിസിയില്‍ എന്‍ഡ് ടു എന്‍ഡ് ഉള്‍പ്പെടെ അഞ്ച് പുതിയ സര്‍വീസുകള്‍ നാളെ മുതല്‍ - വണ്ടർല സർവീസ്
തിരുവനന്തപുരത്ത് നിന്നും നെടുമ്പാശേരി, ഹൈക്കോടതി, വണ്ടര്‍ല, പാലക്കാട്, ഗുരുവായൂര്‍ എന്നീ സര്‍വീസുകളാണ് കെഎസ്‌ആര്‍ടിസി നാളെ മുതല്‍ ആരംഭിക്കുന്നത്
തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.10ന് പുറപ്പെട്ട് 10.10ന് നെടുമ്പാശേരിയിലെത്തും. അവിടെ നിന്ന് രാവിലെ 4.15ന് പുറപ്പെട്ട് 9.15ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-ഹൈക്കോടതി സർവിസ് രാവിലെ 5.10ന് പുറപ്പെട്ട് 9.40ന് ഹൈക്കോടതിയിലെത്തും. വൈകിട്ട് 5.10ന് അവിടെ നിന്ന് തിരിക്കുന്ന ബസ് രാത്രി 9.40ന് തിരുവനന്തപുരത്തെത്തും. കൊല്ലം(അയത്തിൽ)-ആലപ്പുഴ(കൊമ്മാടി)-വൈറ്റില റൂട്ടിലാണ് സർവീസ്.
തിരുവനന്തപുരം-വണ്ടർല സർവീസ് രാവിലെ 5.10ന് പുറപ്പെട്ട് 10.20ന് വണ്ടർലയിൽ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 5.10ന് തിരിച്ച് രാത്രി 10.10ന് തിരുവനന്തപുരത്തെത്തും. കോട്ടയം-തൃശൂർ-കോഴിക്കോട് റൂട്ടിലൂടെയാണ് തിരുവനന്തപുരം-പാലക്കാട് സർവീസ് നടത്തുക. രാത്രി 7.30ന് പുറപ്പെട്ട് രാവിലെ 5 മണിക്ക് പാലക്കാട് എത്തും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന വിധമാണ് സർവീസ്.