തിരുവനന്തപുരം: കെഎസ്ആർടിസി സമരം ഒത്തുതീർപ്പാക്കാൻ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ച പ്രയോജനകരമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സർക്കാർ തൽക്കാലം സാമ്പത്തിക സഹായം നൽകും. കെഎസ്ആർടിസിയെ മെച്ചപ്പെടുത്താനുള്ള പാക്കേജിന്‍റെ ഭാഗമായി സർക്കാരും മാനേജ്മെന്‍റും തൊഴിലാളി സംഘടനകളും ഉൾപ്പെട്ട ത്രികക്ഷി കരാർ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസി സമരം പിന്‍വലിച്ചു; കെഎസ്ആർടിസിയെ മെച്ചപ്പെടുത്താന്‍ ത്രികക്ഷി കരാറുമായി സർക്കാർ - കെഎസ്ആർടിസി സമരം
ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സർക്കാർ തൽക്കാലം സാമ്പത്തിക സഹായം നൽകും. കെഎസ്ആർടിസിയെ മെച്ചപ്പെടുത്താനുള്ള പാക്കേജിന്‍റെ ഭാഗമായി സർക്കാരും മാനേജ്മെന്‍റും തൊഴിലാളി സംഘടനകളും ഉൾപ്പെട്ട ത്രികക്ഷി കരാർ രൂപീകരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍
ചർച്ചയെ തുടര്‍ന്ന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് ജനുവരി 20 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. എഐടിയുസിയും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ആയിരം ബസുകൾ പുതുതായി നിരത്തിലിറക്കാനും പുതിയ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വാങ്ങാനും തീരുമാനമായി. ആശ്രിത നിയമനം നിയമപരമായി നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.
കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. യോഗത്തിലെ തീരുമാനപ്രകാരമാണ് ത്രികക്ഷി കരാർ രൂപീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ശേഖരിക്കുന്നതിന് ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ആർടിസി എംഡി എന്നിവരെ ചുമതലപ്പെടുത്തി.