കേരളം

kerala

ETV Bharat / state

കെഎസ്‌ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും: ഗതാഗത മന്ത്രി

ആറ് മാസം പരീക്ഷണാടിസ്ഥാനത്തിലാവും സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കുക.

സിംഗിള്‍ ഡ്യൂട്ടി സംവിധാനം  കെഎസ്ആര്‍ടിസി  ഗതാഗത മന്ത്രി  KSRTC Minister Antony Raju  12 hours single duty  KSRTC  KSRTC Minister  തിരുവനന്തപുരം വാര്‍ത്തകള്‍  Thiruvanathapuram news  Thiruvanathapuram news updates  Thiruvanathapuram news updates  latest news updates in kerala  ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട്
ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് സംസാരിക്കുന്നു

By

Published : Sep 5, 2022, 3:57 PM IST

തിരുവനന്തപുരം:കെഎസ്‌ആർടിസിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംവിധാനം ഒക്‌ടോബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തൊഴിലാളി യൂണിയനുകളുമായി നടന്ന ചർച്ചയിലാണ് തീരുമാനം. എട്ട് മണിക്കൂർ ഡ്യൂട്ടി 12 മണിക്കൂർ സ്‌പ്രെഡ് ഓവർ അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് സംസാരിക്കുന്നു

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒക്‌ടോബർ ഒന്ന് മുതലാണ് ഭാഗികമായി നടപ്പാക്കുന്നത്. ആറ് മാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. മേഖല തിരിച്ചായിരിക്കും ഡ്യൂട്ടി ക്രമീകരണം. ചർച്ചയിൽ തൊഴിലാളി യൂണിനുകൾ സംതൃപ്‌തി അറിയിച്ചു.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാനുള്ള ക്രമീകരണത്തിന് തീരുമാനം ഉണ്ടായി. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനുള്ള ധാരണ ഉണ്ടായി. യൂണിയൻ പ്രൊട്ടക്ഷൻ 331ൽ നിന്ന് 50 ലേക്ക് ചുരുക്കാനും ധാരണയായി. കെഎസ്‌ആർടിസിയെ മൂന്ന് മേഖലകളായി തിരിക്കും. ഓരോ മേഖലയ്‌ക്ക്‌ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സംവിധാനം നിലവിൽ വരും.

ഓണത്തിന് മുമ്പ് ശമ്പളം നൽകാനാണ് ശ്രമം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ശമ്പളത്തിന് പകരമുള്ള കൂപ്പൺ സംവിധാനം സർക്കാരോ മാനേജ്‌മെന്‍റോ കൊണ്ടുവന്ന കാര്യമല്ല. ഹൈക്കോടതിയുടെ നിർദേശമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തൊഴിലാളി യൂണിയനുകൾ അംഗീകരിച്ചിട്ടില്ല.

also read:ആനവണ്ടിയില്‍ വള്ളം കളി കാണാനെത്താം ; ബജറ്റ് ടൂറിസം നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി

ABOUT THE AUTHOR

...view details