തിരുവനന്തപുരം :കെഎസ്ആർടിസി ബസിൽ ഡ്രൈവർ യൂണിഫോം ധരിക്കാതെ ഡ്യൂട്ടി ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മാനേജ്മെന്‍റ്. മേയ് 25ന് തിരുവനന്തപുരം-മാവേലിക്കര സർവീസിനിടെ, മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫ് യൂണിഫോം ധരിക്കാതെ ഡ്യൂട്ടി ചെയ്‌തെന്ന തരത്തിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.
'ഡ്രൈവർ യൂണിഫോം ധരിക്കാതെ ഡ്യൂട്ടി ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതം' ; വിശദീകരണവുമായി കെഎസ്ആർടിസി - PH Ashraf on service without wearing a uniform
മെയ് 25ന് തിരുവനന്തപുരം-മാവേലിക്കര സർവീസിൽ ഡ്രൈവർ പി.എച്ച് അഷറഫ് യൂണിഫോം ധരിക്കാതെ ഡ്യൂട്ടി ചെയ്‌തെന്ന തരത്തില്‍ ചിത്രങ്ങൾ പ്രചരിച്ചിരുന്നു
സംഭവത്തെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് വാർത്ത അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയത്. അഷറഫ് ജോലി ചെയ്യവെ യൂണിഫോം - പാന്‍റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കാന്‍ മടിയിൽ തോർത്ത് വിരിച്ചിരുന്നു. ഇത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം സൂം ചെയ്‌താല്‍ അഷറഫ്, നിഷ്‌കർഷിച്ചിരിക്കുന്ന ഇളംനീല ഷർട്ടും, കടുംനീല പാന്‍റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുമെന്നും മാനേജ്മെന്‍റ് കൂട്ടിച്ചേർത്തു.