തിരുവനന്തപുരം :കെഎസ്ആർടിസിയിലെ മെക്കാനിക്ക് വിഭാഗം ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം ഉടൻ നൽകുമെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു. ബുധനാഴ്‌ച ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്‍റും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. വ്യാഴാഴ്ച മുതൽ ശമ്പളം നൽകാനാണ് തീരുമാനം.
കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി : മെക്കാനിക്ക് വിഭാഗം ജീവനക്കാര്‍ക്ക് മെയ്‌മാസത്തെ ശമ്പളം ഉടന്‍ നല്‍കും
വ്യാഴ്‌ചമുതല്‍ ശമ്പളം നല്‍കി തുടങ്ങുമെന്ന് മാനേജ്‌മെന്‍റ് തൊഴിലാളി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി
മെക്കാനിക്ക് വിഭാഗത്തിൽ 4,800 ജീവനക്കാരാണ് ഉള്ളത്. 13.86 കോടി രൂപയാണ് ഇവർക്ക് ശമ്പളം നല്‍കാന്‍ വേണ്ടത്. ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ഓഫിസിൽ ഉപരോധം ഏർപ്പെടുത്തിയത് പിൻവലിക്കുമെന്ന് ഭരണാനുകൂല സംഘടനയായ സിഐടിയു അറിയിച്ചു.
തൽക്കാലം യാത്രക്കാരെ വലച്ചുകൊണ്ടുള്ള സമരം വേണ്ടെന്ന തീരുമാനത്തിലാണ് സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി യൂണിയനുകൾ. അതേസമയം എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നല്‍കണമെന്നുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ മാനേജ്‌മെന്‍റ് പ്രതിരോധത്തിലാണ്. 250 കോടിയുടെ ധനസഹായം സർക്കാരിൽ നിന്ന് ആവശ്യപ്പെടുന്നത് മാനേജ്‌മെന്‍റിന്‍റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചർച്ച നടത്താൻ ഗതാഗത മന്ത്രി സാവകാശം തേടി.