തിരുവനന്തപുരം: കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ്സുകൾ ക്ലാസ് മുറികളാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കണ്ടം ചെയ്യാറായ ബസുകൾ വിദ്യാഭ്യാസ വകുപ്പിന് നൽകും. മണക്കാട് ഗവണ്‍മെന്‍റ് സ്‌കൂളിലാണ് ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
പുതിയ പരീക്ഷണവുമായി കെ.എസ്.ആര്‍.ടി.സി: ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും - KSRTC low floor buses will be converted into classroom
കെ എസ് ആര്‍ ടി സി യുടെ നൂറുകണക്കിന് ബസുകളാണ് അറ്റകുറ്റപണികള്‍ നടത്താതെ കട്ടപ്പുറത്തിരിക്കുന്നത്
![പുതിയ പരീക്ഷണവുമായി കെ.എസ്.ആര്‍.ടി.സി: ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ്സുകള്‍ ബസുകള്‍ ക്ലാസ് മുറികളാക്കും ഗതാഗത മന്ത്രി ആന്‍റണി രാജു Minister Antony Raju KSRTC low floor buses will be converted into classroom KSRTC low floor bus](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15306984-thumbnail-3x2-rtc.jpg)
കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ്സുകള്‍ ബസുകള്‍ ക്ലാസ് മുറികളാക്കും-മന്ത്രി ആന്‍റണി രാജു
കാലാവധി കഴിഞ്ഞ് കണ്ടം ചെയ്യാതെ പലയിടങ്ങളിൽ പൊളിക്കാനിട്ടിരിക്കുന്ന ബസുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ നൽകാനാണ് തീരുമാനം. നിലവില്‍ കെ എസ് ആ ര്‍ ടി സി യുടെ നൂറുകോടിയോളം വിലമതിയ്ക്കുന്ന ബസുകള്‍ കട്ടപ്പുറത്താണ്. പദ്ധതി വിജയകരമായാൽ കൂടുതല്‍ ബസുകള്‍ ക്ലാസ് മുറികളാക്കുന്നത് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
also read:കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി : യൂണിയനുകള്‍ ധാർഷ്ട്യം അവസാനിപ്പിക്കണമെന്ന് ആന്‍റണി രാജു