കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ദീർഘദൂര സർവീസ്; തീരുമാനം റദ്ദാക്കി - കെഎസ്ആർടിസി റദ്ദാക്കി

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ മുതൽ സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനമാണ് റദ്ദാക്കിയത്.

bus service canceled  ksrtc bus service canceled  ksrtc long route  കെഎസ്ആർടിസി റദ്ദാക്കി  കെഎസ്ആർടിസി ദീർഘദൂര സർവീസ്
കെഎസ്ആർടിസി

By

Published : Jul 31, 2020, 7:29 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി നാളെ മുതൽ ദീർഘദൂര സർവീസ് ആരംഭിക്കാനുള്ള തീരുമാനം റദ്ദാക്കി. കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം. കൂടുതൽ പരിശോധനകൾ നടത്തിയതിന് ശേഷം സർവീസുകൾ ആരംഭിച്ചാൽ മതിയെന്നാണ് നിർദേശം. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം 206 ദീർഘദൂര സർവീസുകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നാളെ ആരംഭിക്കാനിരുന്നത്.

ABOUT THE AUTHOR

...view details