തിരുവനന്തപുരം :ആദ്യ ഓട്ടത്തില്‍ തന്നെ അപകടത്തിൽപ്പെട്ട കെ സ്വിഫ്റ്റ് സർവീസിലെ ഡ്രൈവർമാർക്കെതിരെ നടപടി. ഏപ്രിൽ 11 ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളുടെ ഡ്രൈവർമാർക്കെതിരെയാണ് മാനേജ്മെന്റ് നടപടി എടുത്തത്. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കി.
സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനകമാണ് രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ചും , ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിലുമാണ് അപകടങ്ങൾ സംഭവിച്ചത്.