തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ വീണ്ടും അനിശ്ചിതത്വം ( Uncertainty in KSRTC Pension Distribution). പെൻഷൻ വിതരണത്തിനായി ബാങ്ക് കൺസോർഷ്യവുമായി കരാർ ഉണ്ടാക്കിയെങ്കിലും 8.8 ശതമാനം പലിശ (Interest) പോരെന്ന സഹകരണ വകുപ്പിൻ്റെ നിലപാടാണ് അനിശ്ചിതത്വത്തിന് കാരണം.
നിലവിൽ കേരള ബാങ്കുമായി ധനവകുപ്പും ഗതാഗത വകുപ്പും 8.8 ശതമാനം പലിശയ്ക്ക് ബാങ്കുകളുടെ കൺസോർഷ്യം പണം നൽകുന്നതിനാണ് ധാരണാപത്രം ( Memorandum of Understanding ) ഒപ്പിട്ടത്. എന്നാൽ ഇത് പോരെന്ന സഹകരണ വകുപ്പിൻ്റെ നിലപാടാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് കഴിഞ്ഞ ദിവസം പലിശ നിരക്ക് ഉയർത്തിയിരുന്നു.
ഇതനുസരിച്ച് മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 9.5 ശതമാനം വരെയാണ് പലിശ നിരക്ക് ഉയർത്തിയത്. ഇനി ഈ പലിശയിൽ അര ശതമാനം ഉയർത്തി മാത്രമേ വായ്‌പ നൽകാനാകൂ എന്നാണ് വകുപ്പിന്‍റെ നിലപാട്. കെഎസ്ആർടിസി പെൻഷൻ (Distribution of KSRTC pension) വിതരണത്തിന് 10% പലിശ നിരക്കിൽ മാത്രമേ പണം നൽകാൻ കഴിയുവെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പിന് ( Department of Transport ) കത്ത് നൽകിയതായി സഹകരണ രജിസ്റ്ററുടെ ഓഫീസ് വ്യക്തമാക്കി.