കേരളം

kerala

ETV Bharat / state

'നിറം മാറി മെച്ചപ്പെടുമോ'... കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരണം, വിതരണ ചുമതല കേരള ടെക്സ്റ്റൈൽ കോർപറേഷന് - Kerala Textile Corporation supply KSRTC uniform

ആകെ 1,42,000 മീറ്റർ തുണിയാണ് കെഎസ്ആർടിസിക്ക് നൽകുക. ആലപ്പുഴ, പിണറായി യൂണിറ്റുകളിലായി യൂണിഫോമിന്‍റെ നിർമാണം പുരോഗമിക്കുകയാണെന്ന് കേരള ടെക്സ്റ്റൈൽ കോർപറേഷൻ

Etv Bharatകെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരണം  കെഎസ്ആര്‍ടിസി യൂണിഫോം നീലയില്‍ നിന്ന് കാക്കി  കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം  കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നിറം  Reform of uniform of KSRTC employees  KSRTC employees uniform  Kerala Textile Corporation will supply  Kerala Textile Corporation  Kerala Textile Corporation supply KSRTC uniform  KSRTC Reverted Employee Uniform To Khaki
ksrtc-employees-uniform-

By ETV Bharat Kerala Team

Published : Nov 22, 2023, 2:43 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പരിഷ്‌കരിച്ച യൂണിഫോമിന്‍റെ വിതരണ ചുമതല പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷനെ ഏൽപ്പിച്ചു. യൂണിഫോം വിതരണം ഡിസംബർ 30ന് ഉള്ളിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളിലാണ് ടെക്സ്റ്റൈൽ കോർപറേഷൻ. നവംബർ 16നാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത് (Reform of uniform of KSRTC employees, Kerala Textile Corporation will supply).

ആകെ 25,000ത്തോളം ജീവനക്കാരുള്ള കെഎസ്ആർടിസിയിൽ 21,800 ജീവനക്കാർക്കാണ് യൂണിഫോം വേണ്ടത്. കാക്കി യൂണിഫോമിന് ഒന്നേകാൽ ലക്ഷം മീറ്റർ തുണിയും നേവി ബ്ലൂ യൂണിഫോമിന് 27,000 മീറ്ററും ഉൾപ്പെടെ ആകെ 1,42,000 മീറ്റർ തുണിയാണ് കെഎസ്ആർടിസിക്ക് നൽകുകയെന്ന് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ് പർച്ചേഴ്‌സ് ഡിപ്പാർട്ട്മെന്‍റ് അസിസ്റ്റന്‍റ് മാനേജർ അരുൺ അറിയിച്ചു.

സെപ്റ്റംബറിലാണ് കെഎസ്ആർടിസി ഓർഡർ നൽകിയത്. നിലവിൽ ആലപ്പുഴ, പിണറായി യൂണിറ്റുകളിലായി യൂണിഫോമിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. ഓരോ ജീവനക്കാർക്കും 2 ജോഡി തുണി വീതമാണ് നൽകുന്നത്.

ഇവ തയ്‌ക്കുന്നതിന് മാനേജ്മെന്‍റ് ജീവനക്കാർക്ക് അലവൻസ് അനുവദിക്കും. 2.5 കോടി രൂപയാണ് ചെലവ്. കെഎസ്ആർടിസിയുടെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് പണം നൽകുന്നത്. ഡിസംബർ 30ന് ഉള്ളിൽ വിതരണം പൂർത്തിയാക്കും.

യൂണിഫോം പരിഷ്‌കരണം ഇങ്ങനെ:എല്ലാ ബസുകളിലുമുള്ള വനിതാ ജീവനക്കാർ ഉൾപ്പടെയുള്ള കണ്ടക്‌ടർ, ഡ്രൈവർ ജീവനക്കാരുടെ യൂണിഫോം കാക്കി നിറത്തിൽ ഏകീകൃതമാക്കി. പുരുഷ ജീവനക്കാർക്ക് കാക്കി പാന്‍റ്‌സും ഒരു പോക്കറ്റുള്ള ഹാവ് സ്ലീവ് ഷർട്ടും വനിതാ ജീവനക്കാർക്ക് കാക്കി ചുരിദാറും സ്ലീവ്‌ലെസ് ഓവർക്കോട്ടും ആണ് ഇനിമുതൽ യൂണിഫോം. ഇതിൽ പെൻ നമ്പർ രേഖപ്പെടുത്തിയ നെയിം ബോർഡും ഉണ്ടാകണം.

സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്‌മാൻ വിഭാഗങ്ങളിലെ ജീവനക്കാർക്ക് കാക്കി പാന്‍റിനും ഹാഫ് സ്ലീവ് ഷർട്ടിനുമൊപ്പം ഷോൾഡർ ഫ്ലാപ്പിൽ കാറ്റഗറിയും രേഖപ്പെടുത്തേണ്ടതുണ്ട്. ഇൻസ്‌പെക്‌ടർ ജീവനക്കാർ കാക്കി സഫാരി സ്യൂട്ടും, കോർപ്പറേഷന്‍റെ എംബ്ലവും പേരും തസ്‌തികയും രേഖപ്പെടുത്തിയ ഫലകവും ധരിക്കണം. ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ വിഭാഗം ജീവനക്കാർ കാക്കി പാന്‍റിനും ഹാഫ് സ്ലീവ് ഷർട്ടിനുമൊപ്പം ഷോൾഡർ ഫ്ലാപ്പിൽ രണ്ട് നീല ഫ്ലിപ്പുകൾ, കോർപ്പറേഷന്‍റെ എംബ്ലവും പേരും തസ്‌തികയും രേഖപ്പെടുത്തിയ ഫലകം എന്നിവയും ധരിക്കണം.

മെക്കാനിക്ക്, പമ്പ് ഓപ്പറേറ്റർ, ടയർ ഇൻസ്പെക്‌ടർ, ടയർ റീ ട്രെഡർ വിഭാഗം ജീവനക്കാർ എന്നിവര്‍ക്ക് നേവി ബ്ലൂ പാന്‍റുകളും ഹാഫ് സ്ലീവ് ഷർട്ടുമാണ് യൂണിഫോം. സ്റ്റോർ സ്റ്റാഫ് വിഭാഗം പുരുഷ ജീവനക്കാർ നേവി ബ്ലൂ പാന്‍റ്‌സും ഷർട്ടും ധരിക്കണം. ഇതേ വിഭാഗത്തില്‍ വനിതകൾക്ക് നേവി ബ്ലൂ സാരിയും ബ്ലൗസും അല്ലെങ്കിൽ ചുരിദാർ ആണ് യൂണിഫോമായി ഉണ്ടാവുക. അതേസമയം പ്യൂൺ വിഭാഗം ജീവനക്കാരെ യൂണിഫോം ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

READ ALSO:നിറം മാറ്റം മനം മാറ്റുമോ? കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം നീലയില്‍ നിന്ന് വീണ്ടും കാക്കിയാക്കുന്നു

ABOUT THE AUTHOR

...view details