തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ. രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരേയുമാണ് സസ്പെൻഡ് ചെയ്തത്. (five employees including drivers and conductors suspended from ksrtc)
ശബരിമല ഡ്യൂട്ടി ചെയ്യാതെ സ്വകാര്യ സ്കൂൾ ബസ് ഓടിക്കാൻ പോയതിന് പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവർ എ യു ഉത്തമൻ, ക്രിമിനൽ കേസിൽ അറസ്റ്റിലായ വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ സുരേന്ദ്രൻ, ടിക്കറ്റ് നൽകുന്നതിൽ ക്രമക്കേട് നടത്തിയ താമരശ്ശേരി ഡിപ്പോയിലെ എ ടോണി, കൊച്ചുവേളിയിൽ നിന്ന് കിഴക്കേകോട്ടയിലേക്കുള്ള യാത്രയ്ക്കിടെ ടിക്കറ്റ് നൽകാതെ തുക വാങ്ങിയ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ പി എസ് അഭിലാഷ്, കോയമ്പത്തൂർ - കോതമംഗലം ബസിൽ ടിക്കറ്റ് നൽകാതെ യാത്ര ചെയ്യാൻ അനുവദിച്ച പാലക്കാട് ഡിപ്പോയിലെ കണ്ടക്ടർ പി എം മുഹമ്മദ് സാലിഹ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.