കേരളം

kerala

ETV Bharat / state

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തിങ്കളാഴ്‌ച മുതൽ; ബുധനാഴ്‌ചയോടെ എല്ലാ ജീവനക്കാര്‍ക്കും - കെഎസ്ആർടിസി ശമ്പള പ്രതിസന്ധി

സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തുന്നതോടെ ശമ്പളം കൊടുത്തു തുടങ്ങാനാവുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷ.

ksrtc employees salary distribution  ksrtc salary strike  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  കെഎസ്ആർടിസി ജീവനക്കാർ ശമ്പള വിതരണം
കെഎസ്ആർടിസിയിൽ ശമ്പള വിതരണം തിങ്കളാഴ്‌ച മുതൽ

By

Published : Apr 17, 2022, 12:25 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നാളെ(18.04.2022) തുടങ്ങും. സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തുന്നതോടെ ശമ്പളം കൊടുത്തു തുടങ്ങാനാവുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷ. ശമ്പള വിതരണത്തിന് 84 കോടി രൂപയാണ് വേണ്ടത്.

ബാക്കി തുക ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കാനാണ് തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്‌ചയോടെ ശമ്പളം പൂര്‍ണമായി നല്‍കാമെന്നാണ് പ്രതീക്ഷ.

അതേസമയം സിഐടിയു അടക്കം വിവിധ സംഘടനകള്‍ സമരം തുടരുകയാണ്. 28ന് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളം കിട്ടുന്നതു വരെ സമരം തുടരാനാണ് സിഐടിയു തീരുമാനം.

എല്ലാ മാസവും 5നു മുമ്പ് ശമ്പളലഭ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 28ന് പ്രഖ്യാപിച്ചിരിക്കുന്ന സൂചനാപണിമുടക്കില്‍ നിന്ന് പിന്മാറില്ല. ശമ്പളം കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്ന് എഐടിയുസി വ്യക്തമാക്കി. എന്നാല്‍ അടുത്ത മാസം ശമ്പളം 5ന് മുമ്പ് ലഭിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മുതല്‍ സമരം ആരംഭിക്കുന്ന കാര്യം എഐടിയുസി 25ന് ചേരുന്ന ഭാരവാഹിയോഗത്തില്‍ തീരുമാനിക്കും. ബിഎംഎസിനും ഇതേ നിലപാടാണ്.

ശമ്പളവിതരണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു വന്നതിനു ശേഷം തുടര്‍സമരം തീരുമാനിക്കുമെന്ന് ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് വ്യക്തമാക്കി.

Also Read: ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാന്‍ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ്

ABOUT THE AUTHOR

...view details