തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഓണം ബോണസ് നൽകാത്തതില്‍ പ്രതിഷേധം. ബിഎംഎസ് യൂണിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് ചീഫ് ഓഫിസിന് മുന്നിൽ ധർണ നടത്തും. വരുമാനം വർധിച്ചിട്ടും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് ജീവനക്കാർ ഉന്നയിക്കുന്ന പരാതി.
ചില ദിവസങ്ങളിൽ പ്രതിദിന വരുമാനം ഇരട്ടിയായി ഉയർന്നിട്ടും ആനുകൂല്യങ്ങൾ നിഷേധിച്ചത് തൊഴിലാളികൾക്കിടയിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് സര്‍വകാല റെക്കാര്‍ഡ് കലക്ഷന്‍ ലഭിച്ചിരുന്നു. ഓണാവധി കഴിഞ്ഞുള്ള പ്രവൃത്തി ദിനമായ തിങ്കളാഴ്‌ച (12.09.2022) കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 8.4 കോടി രൂപയാണ്.