കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസി ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് ഗതാഗത മന്ത്രി - ksrtc employees strike latest news

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് പണിമുടക്ക് നടത്തിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം

ഗതാഗത മന്ത്രി

By

Published : Nov 4, 2019, 7:09 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ വരുമാനക്കുറവ് ഉണ്ടാക്കുന്ന സമരങ്ങളിലേക്ക് തൊഴിലാളി സംഘടനകള്‍ പോകുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്നു പണിമുടക്ക് നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടുത്തയാഴ്ച യോഗം വിളിക്കും. ഒക്ടോബര്‍ മാസത്തിലെ ശമ്പളം എത്രയും വേഗം കൊടുക്കാനനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്‍റ്. ഹൈക്കോടതി നിര്‍ദേശപ്രകാരം 2000 എംപാനല്‍ ജീവനക്കാരെ പിരിച്ച് വിട്ടത് മൂലം 6.3 കോടി രൂപയായിരുന്ന പ്രതിദിന വരുമാനം 5.5 കോടി രൂപയായി കുറഞ്ഞു. 84 കോടി രൂപയാണ് പ്രതിമാസ ശമ്പളത്തിന് വേണ്ടത്. എന്നാല്‍ 30 കോടി മാത്രമാണ് ഒരു മാസം മാറ്റി വയ്ക്കാന്‍ കഴിയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന 20 കോടി രൂപ കൂടി ചേര്‍ത്താലും ശമ്പളത്തിന് തികയില്ല. അതിനാല്‍ ദിവസം ദീര്‍ഘിപ്പിച്ച് ആ ദിവസങ്ങളിലെ കളക്ഷന്‍ കൂടി ചേര്‍ത്ത് ശമ്പളം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് വി.എസ് ശിവകുമാറിന് മറുപടി നല്‍കവേ മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാതിരിക്കാനാണ് മാനേജ്‌മെന്‍റിന്‍റെ ശ്രമമെന്നും ഒരു തൊഴിലാളി സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണിതെന്നും നിയമസഭയില്‍ ഇതു സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച വി.എസ് ശിവകുമാര്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details