തിരുവനന്തപുരം:പൂവാറിൽ പ്ലസ് ടു വിദ്യാർഥിയെ കെഎസ്ആർടിസി ജീവനക്കാരൻ മർദിച്ചതായി പരാതി. അരുമാനൂർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിക്കാണ് മർദനമേറ്റത്. സംഭവത്തിൽ സ്റ്റേഷൻ ഇൻസ്പെക്‌ടർ സുനിൽ കുമാറിനെതിരെ പൂവാർ സ്റ്റേഷനിൽ വിദ്യാർഥി പരാതി നൽകിയിട്ടുണ്ട്.
പൂവാറിൽ പ്ലസ് ടു വിദ്യാർഥിയെ കെഎസ്ആർടിസി ജീവനക്കാരൻ മർദിച്ചതായി പരാതി - കെഎസ്ആർടിസി ജീവനക്കാരൻ
അരുമാനൂർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിക്കാണ് പൂവാർ സ്റ്റേഷൻ ഇൻസ്‌പെക്‌ടറുടെ മർദനമേറ്റത്
![പൂവാറിൽ പ്ലസ് ടു വിദ്യാർഥിയെ കെഎസ്ആർടിസി ജീവനക്കാരൻ മർദിച്ചതായി പരാതി പൂവാറിൽ പ്ലസ് ടു വിദ്യാർഥിക്ക് മർദനം വിദ്യാർഥിയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചു പൂവാറിൽ വിദ്യാർഥിക്ക് നേരെ മർദനം അരുമാനൂർ സ്‌കൂളിലെ വിദ്യാർഥിക്ക് മർദനം KSRTC employees beat up student in Poovar student beat up by KSRTC employees Poovar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17268969-thumbnail-3x2-pooovar.jpg)
സ്‌കൂൾ പരീക്ഷ കഴിഞ്ഞതിനു ശേഷം സുഹൃത്തുക്കൾക്കൊപ്പം ക്രിസ്‌മസ് ആഘോഷിക്കാൻ വേണ്ടി പൂവാറിൽ എത്തിയതായിരുന്നു വിദ്യാർഥി. യൂണിഫോം ഇല്ലാതെ വിദ്യാർഥികൾ സംഘമായി നിൽക്കുന്നത് കെഎസ്ആർടിസി ജീവനക്കാരൻ ചോദ്യം ചെയ്‌തതായിരുന്നു
വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും കലാശിച്ചതായി കരുതുന്നത്.
അതേസമയം സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചതിന് ശേഷം മാത്രമേ കാരണം എന്താണെന്ന് പറയാൻ കഴിയുകയുള്ളുവെന്ന് പൂവാർ പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.