കേരളം

kerala

ETV Bharat / state

കെഎസ്ആർടിസിയില്‍ ശമ്പളം മുടങ്ങുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സത്യാഗ്രഹം - ksrtc employees association citu

സാമ്പത്തിക സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടും അത് കോർപ്പറേഷനിൽ പ്രതിഫലിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.

സെക്രട്ടറിയേറ്റിന് മുന്നില്‍ സിഐടിയുവിന്‍റെ രാപ്പകല്‍ സത്യാഗ്രഹം  ശമ്പള വിതരണത്തിലെ അനിശ്ചിതത്വം തുടരുന്നു  കെ.എസ്.ആർ.ടി.സി  രാപ്പകൽ സത്യാഗ്രഹം  നിരാഹാര സമരം  ksrtc employees association citu  citu protests against govt over salary delay
സെക്രട്ടറിയേറ്റിന് മുന്നില്‍ സിഐടിയുവിന്‍റെ രാപ്പകല്‍ സത്യാഗ്രഹം

By

Published : Dec 4, 2019, 5:45 PM IST

Updated : Dec 4, 2019, 7:03 PM IST

തിരുവനന്തപുരം: ശമ്പളവിതരണം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ ഭരണപക്ഷ സംഘടന സർക്കാരിനെതിരെ സമരത്തിൽ. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യുവാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയില്‍ ശമ്പളം മുടങ്ങുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സത്യാഗ്രഹം

ശമ്പള വിതരണത്തിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി നിരാഹാര സമരം നടത്തിയതിന് പിന്നാലെയാണ് സി.ഐ.ടി.യുവും സമരവുമായി രംഗത്തെത്തിയിരുക്കുന്നത്. സാമ്പത്തിക സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടും അത് കോർപ്പറേഷനിൽ പ്രതിഫലിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. പ്രതിസന്ധിക്ക് കാരണം മാനേജ്മെന്‍റിന്‍റെ പിടിപ്പുകേട് മാത്രമാണെന്നും ശമ്പളം നൽകാനുള്ള വരുമാനം എല്ലാക്കാലത്തും കോർപ്പറേഷനുണ്ടെന്നും സി.ഐ.ടി.യു പറഞ്ഞു.

Last Updated : Dec 4, 2019, 7:03 PM IST

ABOUT THE AUTHOR

...view details