കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ഇലക്‌ട്രിക് ബസുകൾ ബാധ്യതയാകുന്നു: എ.കെ ശശീന്ദ്രൻ - കെഎസ്ആർടിസി ഇലക്‌ട്രിക് ബസുകൾ

2018 ജൂൺ മാസത്തിലാണ് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നത്. ബസ് ഒന്നിന് പ്രതിദിനം 10,000 രൂപയോളം സ്വന്തം കീശയിൽ നിന്ന് ബസുടമകൾക്ക് നൽകിയാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്.

ksrtc electric buses are a burden  ksrtc electric buses  കെഎസ്ആർടിസി ഇലക്‌ട്രിക് ബസുകൾ  എ.കെ ശശീന്ദ്രൻ
ശശീന്ദ്രൻ

By

Published : Feb 27, 2020, 8:19 AM IST

തിരുവനന്തപുരം: മുൻ എം.ഡി ടോമിൻ ജെ തച്ചങ്കരി നടപ്പാക്കിയ ഭരണ പരിഷ്‌കാരത്തിൽ നിന്ന് തലയൂരാൻ വഴിയാലോചിച്ച് കെഎസ്ആർടിസി. പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിന് കെഎസ്ആർടിസി വാടകയ്ക്കെടുത്ത ഇലക്ട്രിക് ബസുകൾ കോർപറേഷന് വൻ ബാധ്യതയാകുന്നു. ബസ് ഒന്നിന് പ്രതിദിനം 10,000 രൂപയോളം സ്വന്തം കീശയിൽ നിന്ന് ബസുടമകൾക്ക് നൽകിയാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. ഒരു വർഷത്തിലേറെയായി വരുമാനം വിഴുങ്ങുന്ന ഇലക്ട്രിക് ബസുകളെ ഒഴിവാക്കാൻ കെഎസ്ർടിസി ഗൗരവമായി മറ്റ് വഴികൾ ആലോചിക്കുന്നതായാണ് വിവരം.

ഇലക്‌ട്രിക് ബസുകൾ ബാധ്യതയാകുന്നു: എ.കെ ശശീന്ദ്രൻ

2018 ജൂൺ മാസത്തിലാണ് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായിരുന്നു പരീക്ഷണ ഓട്ടം. മഹാരാഷ്ട്രയിലെ മഹാവോയേജ് കമ്പനിയിൽ നിന്നും 10 ബസുകൾ വാടകയ്ക്കെടുത്തായിരുന്നു സർവീസ് തുടങ്ങിയത്. വാടകയായി കിലോ മീറ്ററിന് 43 രൂപ കമ്പനിയ്ക്ക് തൽകണം. എറണാകുളം - തിരുവനന്തപുരം റൂട്ടിൽ മാത്രമാണ് നിലവിൽ എട്ട് സർവീസുകൾ നടത്തുന്നത്. ഇരുവശത്തേയ്ക്കുമായി 440 കിലോ മീറ്റർ ഓടുമ്പോൾ ഏകദേശം 20,000 രൂപയോളം കെഎസ്ആർടിസിയ്ക്ക് ചെലവ് വരും. എന്നാൽ കളക്ഷൻ ഇനത്തിൽ ലഭിക്കുന്നതാകടെ 10,000 രൂപയും. ഇങ്ങനെ ഫെബ്രുവരി മാസത്തെ നഷ്ടം 12,93,562 രൂപയാണ്.

പ്രതിദിനം 7146 രൂപയുടെ നഷ്ടം ഇലക്ട്രിക് ബസുകൾ ഓടിക്കുന്നതിലൂടെയുണ്ടാകുന്നുവെന്ന് കെഎസ്ആർടിസി തന്നെ സമ്മതിക്കുന്നു. ഇതു കൂടാതെയാണ് കണ്ടക്ടറുടെ ശമ്പളം. ഈ സാഹചര്യത്തിലാണ് രണ്ട് ബസുകൾ കൊച്ചി മെട്രോ റയിൽ സർവീസിന് ഒരു വർഷത്തേയ്ക്ക് കൈമാറിയത്. പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തൽ. വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന എ.സി സ്കാനിയ ബസുകളുടെ സ്ഥിതിയും മറിച്ചല്ല.

2022 ഓടെ കെഎസ്ആർടിസി സർവീസുകളേറെയും ഇലക്ട്രിക് ബസുകളാക്കി മാറ്റാമെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റ് സ്വപ്നമാണ് നിരത്തിലോടുന്ന ഇലക്ട്രിക് ബസുകൾ മുളയിലേ നുള്ളിയത്.

ABOUT THE AUTHOR

...view details