തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷ മരുന്നുകളും ഓക്‌സിജൻ സിലിണ്ടറുകൾ അടക്കമുള്ള അവശ്യവസ്‌തുക്കളും എത്തിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനവും ലഭ്യമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ. ഓക്‌സിജൻ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകൾ സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ മുതൽ ലഭ്യമാകും. ഇതിനായി സന്നദ്ധത അറിയിച്ച ആദ്യ ബാച്ചിലെ 35 ഡ്രൈവർമാർക്ക് നാളെ പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ ഇനോക്‌സ് കമ്പനിയുടെ ഓക്‌സിജൻ ടാങ്കറിൽ ലഭ്യമാക്കും.
Also Read:കുട്ടികള്‍ക്കുള്ള വാക്സിന്‍ ഒരുങ്ങുന്നു : കൊവാക്സിന്‍റെ അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതി