കേരളം

kerala

ETV Bharat / state

കാത്തിരിപ്പിനൊടുവിൽ; ജീവനക്കാരുടെ ഈ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌ത് കെഎസ്ആർടിസി - കെഎസ്ആർടിസ് ശമ്പളം

KSRTC financial Crisis : ശബരിമല സീസണിൽ കെ എസ് ആർ ടി സിക്ക് റെക്കോഡ് വരുമാനം ലഭിച്ചെങ്കിലും ഇപ്പോഴും ശമ്പള വിതരണത്തിന് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

ksrtc salary pension  KSRTC Disbursed Salary to Employees  KSRTC financial Crisis  കെഎസ്ആർടിസി ശമ്പളം വിതരണം ചെ്യ്‌തു  കെഎസ്ആർടിസ് ശമ്പളം  കെഎസ്ആർടിസി ശമ്പള വിതരണം
KSRTC Disbursed The First Installment of This Month's Salary to Employees

By ETV Bharat Kerala Team

Published : Jan 14, 2024, 4:52 PM IST

തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാരുടെ ഈ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌തു (KSRTC financial Crisis). ശമ്പള വിതരണത്തിനായി ധനവകുപ്പ് കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ചിരുന്നു. ആദ്യ ഗഡു വിതരണത്തിന് 39 കോടിയാണ് വേണ്ടിയിരുന്നത് ( KSRTC Disbursed The First Installment of This Month's Salary to Employees).

ഡിസംബർ മാസത്തിൽ 240.48 കോടി രൂപ ടിക്കറ്റ്, ടിക്കറ്റിതര വരുമാനം ഉണ്ടായിരുന്നിട്ടും ശമ്പളം നല്‌കാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ ഗഡു നൽകിയത്. ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ അനുമതി നൽകി ഹൈക്കോടതി (High Court) ഇടക്കാല ഉത്തരവിട്ടിരുന്നു.

ആദ്യ ഗഡു 10 ആം തീയതിയ്ക്ക് മുൻപും രണ്ടാം ഗഡു 20ാം തീയതിയ്ക്ക് ഉള്ളിലും നൽകാനാണ് ഉത്തരവ്. ഇതനുസരിച്ച് ഒരാഴ്‌ചക്കകം രണ്ടാം ഗഡു വിതരണം ചെയ്യണം. അതേസമയം പെൻഷൻ വിതരണത്തിന്‍റെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. രണ്ട് മാസത്തെ പെൻഷനാണ് കുടിശ്ശികയുള്ളത്.

Also read : റെക്കോഡ് വരുമാനത്തിലും ശമ്പളമില്ലാതെ കെഎസ്‌ആർടിസി ജീവനക്കാർ

പെൻഷൻ വിതരണത്തിനായി ബാങ്ക് കൺസോർഷ്യവുമായി (Bank Consortium ) കരാർ ഉണ്ടാക്കിയെങ്കിലും 8.8 ശതമാനം പലിശ പോരെന്ന സഹകരണ വകുപ്പിൻ്റെ നിലപാടാണ് അനിശ്ചിതത്വത്തിന് കാരണം. നിലവിൽ കേരള ബാങ്കുമായി ധനവകുപ്പും (Department of Finance ) ഗതാഗത വകുപ്പും (Department of Transport) 8.8 ശതമാനം പലിശയ്ക്ക് ബാങ്കുകളുടെ കൺസോർഷ്യം പണം നൽകുന്നതിനാണ് ധാരണാപത്രം ഒപ്പിട്ടത്. എന്നാൽ ഇത് പോരെന്ന സഹകരണ വകുപ്പിൻ്റെ നിലപാടാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് കഴിഞ്ഞ ദിവസം പലിശ നിരക്ക് ഉയർത്തിയിരുന്നു. ഇതനുസരിച്ച് മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 9.5 ശതമാനം വരെയാണ് പലിശ നിരക്ക് ഉയർത്തിയത്. ഇനി ഈ പലിശയിൽ അര ശതമാനം ഉയർത്തി മാത്രമേ വായ്‌പ നൽകാനാകൂ എന്നാണ് വകുപ്പിന്‍റെ നിലപാട്. കെഎസ്ആർടിസി പെൻഷൻ (ksrtc pension) വിതരണത്തിന് 10% പലിശ നിരക്കിൽ മാത്രമേ പണം നൽകാൻ കഴിയുവെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പിന് കത്ത് നൽകിയതായി സഹകരണ രജിസ്റ്ററുടെ ഓഫീസും വ്യക്തമാക്കിയിരുന്നു.

Also read : കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ വീണ്ടും അനിശ്ചിതത്വം

ABOUT THE AUTHOR

...view details