കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി വിദഗ്‌ധർ മാത്രമെന്ന് മന്ത്രി ആന്‍റണി രാജു - KSRTC Director board includes experts only

നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. രാഷ്ട്രീയക്കാരെ പൂര്‍ണമായും ഒഴിവാക്കും.

കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ്  കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് വാർത്ത  കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ്  ആന്‍റണി രാജു  ആന്‍റണി രാജു വാർത്ത  വിദഗ്‌ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ്  അനൗദ്യോഗിക അംഗങ്ങൾ  KSRTC Director board  KSRTC Director board News  KSRTC Director board includes experts only  Antony raju on KSRTC Director board
കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി വിദഗ്‌ധർ മാത്രം; മന്ത്രി ആന്‍റണി രാജു

By

Published : Jun 28, 2021, 7:35 PM IST

Updated : Jun 28, 2021, 8:21 PM IST

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ പൂര്‍ണമായും ഒഴിവാക്കാൻ തീരുമാനം. വിദഗ്‌ധരെ മാത്രം ഉള്‍പ്പെടുത്തി ബോര്‍ഡ് പുനസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വിദഗ്‌ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫസർ സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ മേഖലയില്‍ വൈദഗ്‌ധ്യമുള്ളവരെ മാത്രം ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്‌തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ബോര്‍ഡാണ് നിലവില്‍ ഉണ്ടായിരുന്നത്.

ALSO READ:കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം ഈ മാസം പൂർത്തിയാക്കുമെന്ന് മന്ത്രി ആന്‍റണി രാജു

ഡയറക്ടര്‍ ബോര്‍ഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആര്‍ടിസി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ചേര്‍ത്തിരിക്കുന്നത്.

ഇതാണ് ഏഴ് വിദഗ്‌ധ അംഗങ്ങള്‍ മാത്രമുള്ള ഡയറക്ടര്‍ ബോര്‍ഡായി പുനസംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ

സംസ്ഥാന സര്‍ക്കാരില്‍ നിന്നും ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കെഎസ്ആര്‍ടിസി, ഫിനാന്‍സ് വകുപ്പ് സെക്രട്ടറി/നോമിനി, ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റ് സെക്രട്ടറി/നോമിനി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, നാറ്റ്പാക് ഡയറക്ടര്‍ എന്നിവരും, കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഗതാഗത ഹൈവേ മന്ത്രാലയം, റെയില്‍വെ ബോര്‍ഡ് എന്നിവയിലെ പ്രതിനിധികളുമാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളത്.

Last Updated : Jun 28, 2021, 8:21 PM IST

ABOUT THE AUTHOR

...view details