കേരളം

kerala

ETV Bharat / state

ചില്ലറയില്ലെന്ന് കണ്ടക്‌ടറോട് തര്‍ക്കിക്കേണ്ട ; കെഎസ്‌ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാം ഡിജിറ്റലായി - ഡിജിറ്റല്‍ പേമെന്‍റ് സിസ്റ്റം

പേരൂർക്കട ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന മണ്ണന്തല-തിരുമല ബസിലാണ് ഡിജിറ്റല്‍ പേയ്മെ‌ന്‍റ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തില്‍ സജ്ജീകരിച്ചത്. പിന്നാലെ എൻഡ് ടു എൻഡ് സർവീസുകളിലും ആരംഭിച്ചു.

KSRTC Digital payment system  Digital payment system  Digital payment system in KSRTC  KSRTC  കെഎസ്‌ആര്‍ടിസി  ടിക്കറ്റെടുക്കാം ഡിജിറ്റലായി  പേരൂർക്കട ഡിപ്പോ  ഡിജിറ്റല്‍ പേമെന്‍റ് സിസ്റ്റം  എൻഡ് ടു എൻഡ്
കെഎസ്‌ആര്‍ടിസി ബസില്‍ ഇനി ടിക്കറ്റെടുക്കാം ഡിജിറ്റലായി

By

Published : Apr 19, 2023, 1:59 PM IST

കെഎസ്‌ആര്‍ടിസി ബസില്‍ ഡിജിറ്റല്‍ പേയ്മെ‌ന്‍റ് സിസ്റ്റം

തിരുവനന്തപുരം :കയ്യില്‍ ചില്ലറ ഇല്ലെന്നുള്ള ആശങ്കയില്‍ ഇനി ബസില്‍ യാത്ര ചെയ്യേണ്ട. ഡിജിറ്റല്‍ പേയ്മെ‌ന്‍റ് സിസ്റ്റം മുഖേന പണം നിക്ഷേപിച്ചാല്‍ ടിക്കറ്റ് ഇങ്ങ് കയ്യിലെത്തും. പേരൂർക്കട ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസിലാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. മിനിമം ടിക്കറ്റ് മുതല്‍ ലാസ്റ്റ് സ്റ്റോപ് ടിക്കറ്റ് വരെ ഡിജിറ്റല്‍ പേയ്മെ‌ന്‍റ് സിസ്റ്റത്തിലൂടെ ലഭിക്കും.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഡിജിറ്റൽ പേയ്മെ‌ന്‍റ് സിസ്റ്റം ഫീഡർ സർവീസിൽ ആരംഭിച്ചത്. പേരൂർക്കട ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന മണ്ണന്തല-തിരുമല ബസിലാണ് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ബസിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം ഉൾപ്പടെയുള്ള യുപിഐ (യൂണിഫൈഡ് പേയ്മെ‌ന്‍റ് ഇന്‍റർഫേസ്) ആപ്പുകൾ വഴി പണം നൽകി ടിക്കറ്റെടുക്കാമെന്നതാണ് പ്രത്യേകത.

Also Read:യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി; ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ്

ഡിജിറ്റൽ പേയ്മെ‌ന്‍റ് സിസ്റ്റം വഴി പണം നൽകി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഉപകാര പ്രദമാണെന്നാണ് യാത്രക്കാരുടെ പ്രതികരണം. കയ്യിൽ പണം കരുതിയിട്ടില്ലെങ്കിലും ധൈര്യമായി ബസിൽ കയറാമെന്നാണ് യാത്രക്കാർ പറയുന്നത്. ഈ സംവിധാനം എത്രയും വേഗം മറ്റ് ബസുകളിൽ കൂടി എർപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

Also Read:'സമ്മർ വിത്ത് ആനവണ്ടി': ആകർഷക ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി

പേരൂർക്കട ഡിപ്പോ നമ്പറാണ് ഡിജിറ്റൽ പേയ്മെ‌ന്‍റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ ഫീഡർ സർവീസ് ഓടിക്കുന്ന ഡ്രൈവർമാരുടെ നമ്പറും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ക്യു ആർ കോഡ് സ്‌കാൻ ചെയ്‌ത് യാത്രക്കാർ പണം നൽകുമ്പോൾ ഈ നമ്പറുകളിലേക്ക്‌ സന്ദേശം ലഭിക്കും. തുടർന്ന് ഡ്രൈവർ യാത്രക്കാർക്ക് ടിക്കറ്റ് നൽകും. എന്നാൽ ഇത്തരത്തിലുള്ള ഡിജിറ്റൽ പേയ്മെ‌ന്‍റ് സംവിധാനം വഴി പണം നൽകാൻ അറിയാത്ത സാധാരണക്കാർക്ക് ഈ സംവിധാനം എങ്ങനെ ഉപകാരപ്രദമാകുമെന്ന ചോദ്യവും യാത്രക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Also Read:ദീർഘദൂര റൂട്ടുകളിൽ സർവീസ്; സ്വകാര്യ ബസുകൾക്ക് അനുമതി നൽകി ഹൈക്കോടതി ഇടക്കാല ഉത്തരവ്

ഫീഡർ സർവീസിലെ 30 ശതമാനം യാത്രക്കാരും ഡിജിറ്റൽ പേയ്മെ‌ന്‍റ് സിസ്റ്റം വഴിയാണ് ടിക്കറ്റെടുക്കുന്നതെന്ന് ഡ്രൈവർ രാജേഷും പറയുന്നു. ഡിജിറ്റൽ പേയ്മെ‌ന്‍റ് സിസ്റ്റം വഴി പണം നൽകി ടിക്കറ്റെടുക്കാനുള്ള സംവിധാനം വളരെ ഉപകാര പ്രദമാണെന്നാണ് യാത്രക്കാരുടെ പൊതു അഭിപ്രായമെന്നും രാജേഷ് പറഞ്ഞു. ട്രയൽ റൺ വിജയകരമായ സാഹചര്യത്തിൽ ഈ സംവിധാനം എൻഡ് ടു എൻഡ് സർവീസുകളിലും ആരംഭിച്ചു. മാർച്ച് മാസം പകുതിയോടെയാണ് സെൻട്രൽ യൂണിറ്റിൽ നിന്ന് പുതുതായി ആരംഭിച്ച തിരുവനന്തപുരം-നെടുമ്പാശ്ശേരി, തിരുവനന്തപുരം-ഹൈക്കോടതി എന്നീ എൻഡ് ടു എൻഡ് ലോ ഫ്ലോർ എസി ബസുകളിൽ ഡിജിറ്റൽ പേയ്മെ‌ന്‍റ് സിസ്‌റ്റം വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ആരംഭിച്ചത്.

ABOUT THE AUTHOR

...view details