തിരുവനന്തപുരം : സർക്കാർ സഹായം ലഭിച്ചില്ലെങ്കില്‍ വിദ്യാർഥികളുടെ സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെ.എസ്.ആർ.ടി.സി. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. നിലവില്‍ ഓർഡിനറി ബസുകളിലാണ് വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കുന്നത്.
വിദ്യാർഥികളുടെ സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെഎസ്ആർടിസി - സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെ.എസ്.ആർ.ടി.സി.
നിലവില്‍ ഓർഡിനറി ബസുകളിലാണ് വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കുന്നത്. തേ സമയം ഇളവ് നിർത്തലാക്കിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം വരെയുള്ള എല്ലാ അപേക്ഷകൾക്കും ഇളവ് നൽകിയിട്ടുണ്ട്. അതോടൊപ്പം പുതുക്കി നൽകല്‍ ഒഴിവാക്കിയിട്ടില്ലെന്നും മാനേജ്മെന്‍റ് പറയുന്നു.
200 കോടിയില്‍ അധികം രൂപയാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് ഇതുവരെ നൽകാനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാൽ കെ.എസ്.ആർ.ടി.സിയ്ക്ക് ഇത് അധിക ബാധ്യതയാണ്. അതിനാൽ ഇളവ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി വെക്കേണ്ട അവസ്ഥയിലാണ് മാനേജ്മെന്‍റ്. അതേ സമയം ഇളവ് നിർത്തലാക്കിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം വരെയുള്ള എല്ലാ അപേക്ഷകൾക്കും ഇളവ് നൽകിയിട്ടുണ്ട്. അതോടൊപ്പം പുതുക്കി നൽകല്‍ ഒഴിവാക്കിയിട്ടില്ലെന്നും മാനേജ്മെന്‍റ് പറയുന്നു. സർക്കാർ ഉത്തരവനുസരിച്ച് 40 കിലോമീറ്റർ വരെയാണ് ഇളവ് അനുവദിക്കുന്നത്. അതിനു മുകളിലുള്ള അപേക്ഷകൾക്കു മാത്രമാണ് നിലവിൽ അനുമതി നല്‍കാത്തതെന്നും മാനേജ്മെന്‍റ് വ്യക്തമാക്കുന്നു.