തിരുവനന്തപുരം:ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വകാല റെക്കാര്‍ഡ് കലക്ഷന്‍. ഓണാവധി കഴിഞ്ഞുള്ള പ്രവൃത്തി ദിനമായ ഇന്നലത്തെ (12.09.2022) കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 8.4 കോടി രൂപയാണ്. 3,941 ബസുകള്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വകാല റെക്കാര്‍ഡ് കലക്ഷന്‍
ശമ്പള പ്രതിസന്ധിക്കിടെ ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ സര്‍വകാല റെക്കോഡ് കലക്ഷന്‍ നേടിയത് കെഎസ്‌ആര്‍ടിസിക്ക് ആശ്വാസമായി
സൗത്ത് സോണിലാണ് എറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിച്ചിരിക്കുന്നത്. സൗത്ത് സോണ്‍ 3.13 കോടി രൂപയുടെ കലക്ഷന്‍ നേടി. സെന്‍ട്രല്‍ 2.88 കോടി, നോര്‍ത്ത് 2.39 കോടി എന്നിങ്ങനെയാണ് മറ്റ് സോണുകളിലെ വരുമാനം. ജില്ല തലത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിച്ചിരിക്കുന്നത്.
കോഴിക്കോട് നിന്ന് 59.22 ലക്ഷം രൂപ കോര്‍പ്പറേഷനിലേക്കെത്തി. ടാര്‍ജറ്റ് വരുമാനം ഏറ്റവും കൂടുതല്‍ നേടിയത് കോഴിക്കോട് യൂണിറ്റാണ്. ഡിപ്പോകളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലാണ് ഏറ്റവും കൂടുതല്‍ വരുമാനം. ഇവിടത്തെ കലക്ഷന്‍ 52.56 ലക്ഷം രൂപയാണ്. കെഎസ്ആര്‍ടിസി-സ്വിഫ്റ്റിന് ഇന്നലെ 37 ലക്ഷം രൂപ വരുമാനം ലഭിച്ചിട്ടുണ്ട്.