കേരളം

kerala

കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; 390 സർവീസുകൾ റദ്ദാക്കി

By

Published : Jul 1, 2019, 1:07 PM IST

Updated : Jul 1, 2019, 3:05 PM IST

രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.

കെഎസ്ആർടിസി

തിരുവനന്തപുരം: എം പാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിലുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നു. ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് 390 സർവീസുകളാണ് റദ്ദാക്കിയത്. തെക്കൻ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. 293 സർവീസുകളാണ് തെക്കന്‍ മേഖലയില്‍ മുടങ്ങിയത്. വടക്കൻ മേഖലയിൽ അറുപത്തിയെട്ടും മധ്യമേഖലയിൽ ഇരുപത്തിയൊമ്പതും സർവീസുകൾ റദ്ദാക്കി.

കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; 390 സർവീസുകൾ റദ്ദാക്കി

ഹൈക്കോടതി വിധിയെ തുടർന്നാണ്‌ 2,107 താല്‍കാലിക ഡ്രൈവർമാരെ പുറത്താക്കിയത്. രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. പുറത്താക്കിയവർക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പുനർ നിയമനം നൽകാനാണ് ആലോചന. 180 ദിവസത്തിൽ കൂടുതൽ താൽകാലികമായി ജോലി ചെയ്യുന്ന ഡ്രൈവർമാരെ പിരിച്ചുവിടാനാണ് കോടതി ഉത്തരവ്. അതിനാൽ 179 ദിവസത്തേക്ക് ഇവരെ തിരിച്ചെടുക്കാനാകും.

Last Updated : Jul 1, 2019, 3:05 PM IST

ABOUT THE AUTHOR

...view details