തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഗതാതമന്ത്രി ആന്‍റണി രാജു വിളിച്ച യോഗം ഇന്ന് നടക്കും. മൂന്ന് അംഗീകൃത യൂണിയനുകൾ ചർച്ചയിൽ പങ്കെടുക്കും. ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയ സാഹചര്യത്തിലെ യോഗം നിർണായകമാണ്.
ഗതാതമന്ത്രി വിളിച്ച കെ.എസ്.ആർ.ടി.സി യോഗം ഇന്ന്; ശമ്പള പ്രതിസന്ധി അടക്കമുള്ളവ ചര്‍ച്ച ചെയ്യും - ഗതാതമന്ത്രി വിളിച്ച കെഎസ്‌ആർടിസി യോഗത്തില്‍ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യും
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി അടക്കമുള്ളവ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ മൂന്ന് അംഗീകൃത യൂണിയനുകൾ പങ്കെടുക്കും
ശമ്പളവിതരണ പ്രതിസന്ധി, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തുടങ്ങിയ പ്രശ്‌നങ്ങൾ തൊഴിലാളി യൂണിയനുകൾ ഉന്നയിക്കും. കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും ഇതുവരെ മേയ് മാസത്തെ ശമ്പളം നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിലടക്കം പ്രതിഷേധങ്ങൾ നടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ ചർച്ചയിൽ മന്ത്രി മുന്നോട്ടുവെക്കും.
സർക്കാരിന് മുന്നിൽവയ്ക്കാനുള്ള നിർദേശങ്ങളും മറ്റ് സഹായങ്ങളും മാനേജ്‌മെന്‍റ് പ്രതിനിധികൾ പങ്കുവെക്കും. അതേസമയം ഇന്ന് നടക്കുന്ന യോഗത്തിൽ അനുകൂല നിലപാട് സർക്കാരും മാനേജ്മെന്‍റും സ്വീകരിച്ചില്ലെങ്കിൽ സമരമുറകൾ കടുപ്പിക്കുമെന്നും തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്.