തിരുവനന്തപുരം:കെഎസ്ആര്‍ടിസി ചെന്നൈയിലേക്ക് നടത്തുന്ന പ്രത്യേക സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകള്‍ ഇന്ന് മുതല്‍. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ ആറ് വരെയാണ് സര്‍വീസുകള്‍ നടത്തുന്നത്. യാത്രാക്കാരുടെ ദീര്‍ഘ നാളത്തെ ആവശ്യം പരിഗണിച്ചാണ് ഓണക്കലത്ത് ചെന്നൈയിലേക്ക് പ്രത്യേക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
കെഎസ്ആര്‍ടിസി ചെന്നൈയിലേക്ക് നടത്തുന്ന പ്രത്യേക സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകള്‍ ഇന്ന് മുതല്‍
സെപ്റ്റംബര്‍ ആറ് വരെയാണ് സര്‍വീസുകള്‍ നടത്തുന്നത്
നോണ്‍സ്റ്റോപ് രീതിയില്‍ എന്‍ഡ് ടു എന്‍ഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകള്‍. ടിക്കറ്റിന് 10 ശതമാനം അധിക നിരക്ക് ഉണ്ടാകും. തിരുവനന്തപുരത്ത് നിന്നും 1,330 രൂപയും എറണാകുളത്തു നിന്നും 1,240 രൂപയും കണ്ണൂരില്‍ നിന്നും 1,383 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന കൊവിഡ് പ്രോട്ടോക്കോള്‍ യാത്രാക്കാര്‍ പാലിക്കണം. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യാത്രാപാസ് ഉള്ളവര്‍ക്ക് മാത്രമേ യാത്രക്ക് അനുമതിയുണ്ടാകൂ. യാത്രാക്കാര്‍ ആരോഗ്യ സേതു ആപ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. മതിയായ യാത്രാക്കാരില്ലാതെ സര്‍വീസ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാല്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരികെ നല്‍കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.