കേരളം

kerala

ETV Bharat / state

യാത്രക്കാരെ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവം : അന്വേഷണം ആരംഭിച്ച് കെഎസ്ആർടിസി വിജിലൻസ്

ആറ്റിങ്ങൽ ഡിപ്പോയിലെ വനിത കണ്ടക്‌ടറായ എ ഷീബ ബസിൽ കയറിയ യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിടുകയായിരുന്നു

കെഎസ്ആർടിസി വിജിലൻസ്  യാത്രക്കാരെ അസഭ്യം പറഞ്ഞ് വനിത കണ്ടക്‌ടർ  കെഎസ്ആർടിസി വനിത കണ്ടക്‌ടർ  കെഎസ്ആർടിസി വിജിലൻസ് അന്വേഷണം ആരംഭിച്ചു  ചിറയിൻകീഴ് കെഎസ്ആർടിസി  ഇടിവി ഭാരത്  LADY CONDUCTOR MISBEHAVIOR  LADY CONDUCTOR MISBEHAVIOR to passengers  KSRTC vigilance enquiry  KSRTC vigilance  ആറ്റിങ്ങൽ ഡിപ്പോ
യാത്രക്കാരെ അസഭ്യം പറഞ്ഞ് വനിത കണ്ടക്‌ടർ ഇറക്കിവിട്ടതിൽ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം ആരംഭിച്ചു

By

Published : Oct 1, 2022, 7:41 PM IST

തിരുവനന്തപുരം : ചിറയിൻകീഴിൽ വനിത കണ്ടക്‌ടർ യാത്രക്കാരെ അസഭ്യം പറഞ്ഞ് ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വിജിലൻസ് ഓഫിസർ കെ.പി രാധാകൃഷ്‌ണൻ റിപ്പോർട്ട് തേടി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ വനിത കണ്ടക്‌ടർ എ ഷീബയാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്. കണ്ടക്‌ടർ ആഹാരം കഴിക്കുന്ന സമയത്ത് യാത്രക്കാർ ബസിനകത്ത് കയറിയതാണ് പ്രകോപനത്തിന് കാരണം. കൈക്കുഞ്ഞുമായി എത്തിയവരെ അടക്കം അസഭ്യം പറഞ്ഞ് കണ്ടക്‌ടർ ഇറക്കിവിട്ടുവെന്ന് യാത്രക്കാർ പറയുന്നു.

Also Read: VIDEO | യാത്രക്കാരെ അസഭ്യം പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരി

'ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല' എന്ന് പറഞ്ഞായിരുന്നു യാത്രക്കാരോട് വനിത കണ്ടക്‌ടറുടെ ആക്രോശം. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആറ്റിങ്ങൽ-ചിറയിൻകീഴ്-മെഡിക്കൽ കോളജ് ബസിലെ വനിത കണ്ടക്‌ടറാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്.

ABOUT THE AUTHOR

...view details