കേരളം

kerala

ETV Bharat / state

സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ലാഭത്തിലായെന്ന് കെഎസ്ആര്‍ടിസി

ഇലക്‌ട്രിക് ബസുകള്‍ കൂടുതല്‍ വരുന്നത് കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ചെലവില്‍ ലക്ഷങ്ങളുടെ കുറവുണ്ടാകുമെന്ന് അധികൃതര്‍

കെഎസ്ആര്‍ടിസി  സിറ്റി സര്‍ക്കുലര്‍ ബസ്  ഇലക്‌ട്രിക് ബസുകള്‍  സിറ്റി സർക്കുലർ ബസുകളുടെ വരുമാനം  KSRTC news  KSRTC City circular bus service becomes profitable  KSRTC City circular bus service revenue
സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ലാഭത്തിലായെന്ന് കെഎസ്ആര്‍ടിസി

By

Published : Oct 28, 2022, 6:18 PM IST

തിരുവനന്തപുരം:കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ആദ്യമായി ലാഭത്തിലെന്ന് മാനേജ്മെൻ്റ്. ഓഗസ്റ്റ് സെപ്‌തംബർ മാസങ്ങളിൽ സർവീസ് നടത്തിയ കണക്ക് പ്രകാരം 25 ഇലക്ട്രിക് ബസിൽ നിന്നും ഒരു മാസം ശരാശരി 40 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാകുന്നതെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി. 15 ഇലക്ട്രിക് ബസുകൾ കൂടി സർക്കുലർ സർവീസിനായി ഉടനെത്തും.

2021 നവംബര്‍ 29നാണ് സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ആരംഭിച്ചത്. ദിവസേന 34,000ത്തിലധികം യാത്രക്കാരാണ് ഈ ബസുകളെ ആശ്രയിക്കുന്നത്. ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോ​ഗിച്ച് സർവീസ് നടത്തുമ്പോൾ ഇന്ധന ചെലവിൽ ഓഗസ്റ്റ് മാസം 28 ലക്ഷം രൂപയും, സെപ്‌തംബർ മാസം 32 ലക്ഷം രൂപയും അങ്ങനെ രണ്ട് മാസവും കൂടി 60 ലക്ഷം രൂപയും ഡീസൽ ചെലവ് ഇനത്തിൽ ലാഭിക്കാനായി.

ഓഗസ്റ്റ്, സെപ്‌തംബർ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോമീറ്റർ സർവീസ് നടത്താൻ 23 രൂപമാത്രമാണ് ചെലവ് വരുന്നത്. ഇതിന്‍റെ ശരാശരി വരുമാനം കിലോമീറ്ററിന് 35 രൂപയുമാണ്. നിലവിൽ ഡീസൽ ബസുകളുടെ ചെലവ് ഒരു കിലോമീറ്ററിന് 74 രൂപയാണ്. എന്നാല്‍ വരുമാനം 35 രൂപ മാത്രവും.

ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും, ഒരു ദിവസത്തേക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റും നൽകിയുള്ള വരുമാനത്തിൽ നിന്നാണ് ലാഭത്തിൽ എത്തിയത്. ഇതിനോടകം 10 പുതിയ ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. 5 എണ്ണം കൂടി അടുത്ത ആഴ്‌ച എത്തുമെന്നാണ് പ്രതീക്ഷ.

നവംബർ മാസത്തിൽ ഇവ സർവീസ് നടത്തുമ്പോൾ ഡീസൽ ഇനത്തിൽ കൂടുതൽ ലാഭം കിട്ടുമെന്നാണ് പ്രതീക്ഷ. 50 ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറങ്ങുമ്പോൾ ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഡീസൽ ചെലവിൽ ലാഭം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടലെന്നും മാനേജ്മെൻറ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details