സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക ബസ് സർവീസ് നടത്തും
കലക്ട്രേറ്റുകൾ, സിവിൽ സ്റ്റേഷനുകൾ, ഹൈക്കോടതി, പ്രധാന സർക്കാർ ഓഫീസ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് പ്രത്യേക ബസ് സർവീസ് നടത്താൻ സർക്കാർ കെഎസ്ആർടിസിയ്ക്ക് നിർദേശം നൽകി.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് പുറമേ മറ്റ് സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസ് സർവീസ് നടത്തും. കലക്ട്രേറ്റുകൾ, സിവിൽ സ്റ്റേഷനുകൾ, ഹൈക്കോടതി, പ്രധാന സർക്കാർ ഓഫീസ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് പ്രത്യേക ബസ് സർവീസ് നടത്താൻ സർക്കാർ കെഎസ്ആർടിസിയ്ക്ക് നിർദേശം നൽകി. സാമുഹിക അകലം പാലിക്കുന്നതിനാൽ യാത്രാക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ നിലവിലുള്ള ടിക്കറ്റ് ചാർജിന്‍റെ ഇരട്ടി ഈടാക്കാൻ അനുമതി നൽകിയിട്ടുണ്ട്. ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഓഫീസുകളിലെത്തുന്ന ജീവനക്കാരുടെ റൂട്ടും, എണ്ണവും നല്‍കാൻ കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്.
TAGGED:
latest ksrtc