കേരളം

kerala

ETV Bharat / state

കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെഎസ്‌ആർടിസി ബസ് ഇടിച്ചുകയറി; വിദ്യാര്‍ഥികളടക്കം 6 പേര്‍ക്ക് പരിക്ക് - പാങ്കാവ്

വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

KSRTC bus  bus accident  ബസ് കാത്തിരിപ്പ് കേന്ദ്രം  കെ.എസ്.ആർ.ടി സി  തിരുവനന്തപുരം  people were injured  പാങ്കാവ്  നെടുമങ്ങാട്
കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെ.എസ്.ആർ.ടി സി ബസ് ഇടിച്ചുകയറി; വിദ്യാര്‍ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്

By

Published : Nov 3, 2021, 10:39 AM IST

തിരുവനന്തപുരം :നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി സി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി സ്‌കൂള്‍ കുട്ടികളടക്കം ആറ് പേർക്ക് പരിക്ക്. ആര്യനാട് ഈഞ്ചപുരിയിലാണ് സംഭവം. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ALSO READ:'നോണ്‍ ഹലാല്‍' ബോര്‍ഡുവച്ചതിന് ആക്രമിച്ചെന്ന വ്യാജ പരാതി ; തുഷാരയടക്കമുള്ളവരെ ഇന്ന് ഹാജരാക്കും

ബസ്‌ സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന സോമൻ എന്ന പ്രദേശവാസിയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ABOUT THE AUTHOR

...view details