തിരുവനന്തപുരം: നെടുമങ്ങാട് മടത്തറയിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. മടത്തറയിൽ നിന്നും പാലോട്ടേക്ക് വരികയായിരുന്ന കുളത്തൂപ്പുഴ ഡിപ്പോയിലെ ബസാണ് ആണ് അപകടത്തിൽ പെട്ടത്.
കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം - കെഎസ്ആര്‍ടിസി
പാലോട് കളിമൺകോട് വച്ചാണ് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്
പാലോട് കളിമൺകോട് വെച്ചാണ് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് ബസ് കുഴിയിലേക്ക് മറിഞ്ഞു. സമീപത്തെ മരത്തിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ആറ് യാത്രക്കാര്‍ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.