തിരുവനന്തപുരം :വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്‌തു. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്‍ററിലെ ഡ്രൈവറായ സി.എല്‍ ഔസേപ്പിനെയാണ് സിഎംഡി സസ്‌പെന്‍ഡ് ചെയ്‌തത്.
വടക്കഞ്ചേരിയില്‍ രണ്ട് പേർ മരിച്ച അപകടം ; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് സസ്പെൻഷൻ - വടക്കഞ്ചേരി കെഎസ്ആർടിസി അപകടം
ബൈക്ക് യാത്രികരെ, ബസ് അപകടകരമായ രീതിയില്‍ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായി
വടക്കാഞ്ചേരിയില്‍ രണ്ട് പേർ മരിച്ച അപകടം; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് സസ്പെൻഷൻ
Also Read: കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും ഉത്തരവ്
ബൈക്ക് യാത്രക്കാരെ ബസ് അപകടകരമായ രീതിയില്‍ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. അപകടത്തിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ വന്ന കാറില്‍ അപകട ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.