തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണം സംബന്ധിച്ച് പ്രൊഫസര്‍ സുശീല്‍ ഖന്ന സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തിയാണ് കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി തുടരും.
ബോര്‍ഡ് അംഗങ്ങളായി ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍ ഐ.പി.എസ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റ് അഡീഷണല്‍ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, നാറ്റ്പാക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു, ഗതാഗത വകുപ്പ് ജോയിന്‍ സെക്രട്ടറി വിജയശ്രീ കെ.എസ് എന്നിവരെ കൂടാതെ കേന്ദ്ര സര്‍ക്കാരിന്‍റെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയില്‍വെ ബോര്‍ഡ് പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചത്.