തിരുവനന്തപുരം: ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി. നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രാക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ഈ മാസം എട്ടാം തിയതി വരെയാണ് സർവീസുകൾ നീട്ടിയത്. ഏഴാം തിയതി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നും എട്ടിന് കോഴിക്കോട്, കണ്ണൂർ സ്റ്റാൻഡിൽ നിന്നും ബംഗളൂരുവിലേക്കുള്ള ബസ് സർവീസുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
കെ.എസ്.ആർ.ടി.സി ബെംഗളൂരു സർവീസുകൾ എട്ടാം തീയതി വരെ - bangalore
ഏഴാം തിയതി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നും എട്ടിന് കോഴിക്കോട്, കണ്ണൂർ ഡിപ്പോകളില്‍ നിന്നും ബംഗളൂരു ബസ് സർവീസുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. യാത്രാക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം.

ബെംഗളൂരുവിലേക്കുള്ള കെ.എസ്. ആർ.ടി.സി സർവീസുകൾ എട്ടാം തിയതി വരെ നീട്ടി
കൂടാതെ 12, 13 തീയതികളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ഓരോ സ്പെഷ്യൽ സർവീസുകളും 13, 14 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് തിരിച്ച് ഒരോ സ്പെഷ്യൽ സർവീസുകളും ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തും.