കേരളം

kerala

ETV Bharat / state

സ്വിഫ്റ്റിന് പിന്നാലെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചു; അവകാശവാദവുമായി കെഎസ്ആർടിസി - k swift

സ്വകാര്യ ബസുകൾ ഒറ്റയടിക്ക് യാത്രാനിരക്ക് കുറച്ചത് കെ-സ്വിഫ്റ്റ് ഫലം കണ്ടുതുടങ്ങിയെന്നതിന് തെളിവെന്ന് കെഎസ്ആർടിസി.

ksrtc swift service  ksrtc against private bus service  private bus rate in kerala  കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ്  k swift  കെ സ്വിഫ്റ്റ്
സ്വിഫ്റ്റ് സർവീസ് ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചു; അവകാശവാദവുമായി കെഎസ്ആർടിസി

By

Published : Apr 16, 2022, 12:11 PM IST

തിരുവനന്തപുരം:ദീർഘദൂര സ്വകാര്യ ബസുകൾ ഒറ്റയടിക്ക് യാത്രാനിരക്ക് കുറച്ചത് കെ-സ്വിഫ്റ്റ് ഫലം കണ്ടുതുടങ്ങിയെന്നതിന് തെളിവാണെന്ന് കെഎസ്ആർടിസി. സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ കോൺട്രാക്‌ട് കാരേജ് ബസുകൾ അവരുടെ അമിത നിരക്കുകൾ കുറച്ചു തുടങ്ങിയെന്ന് കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നു.

ആരെയും തോൽപിക്കാനല്ല. സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാസ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ കെ. സ്വിഫ്റ്റ്. എന്നാൽ സർവീസ് ആരംഭിച്ചതു മുതൽ വ്യാപകമായ രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പടച്ചുവിടുന്നു. സ്വകാര്യ ബസിൻ്റെ ബെംഗ്ലുരൂ-തിരുവനന്തപുരം സർവീസ് 4000-5000 രൂപ വരെയാണ് ഈടാക്കിയത്. എന്നാൽ ബുക്കിങ് സൈറ്റിൽ നോക്കുമ്പോൾ 1,599 രൂപ എന്ന രീതിയിൽ കബളിപ്പിക്കപ്പെടുന്ന തരത്തിലാണെന്നും കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ദീർഘദൂര സർവീസുകൾ നിരക്കു കുറച്ചതിൻ്റെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് കെഎസ്ആർടിസിയുടെ പോസ്റ്റ്. ബാംഗ്ലൂർ-തിരുവനന്തപുരം റൂട്ടിലെ ഞായറാഴ്‌ചത്തെ ടിക്കറ്റ് നിരക്കിൻ്റെ സ്ക്രീൻ ഷോട്ടാണ് പോസ്റ്റ് ചെയ്‌തത്.

അതേസമയം, ആരോപണം നിഷേധിച്ച് ഇൻ്റർസ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.ജെ റിജാസ് രംഗത്തുവന്നു. സ്വകാര്യ കോൺട്രാക്‌ട് ക്യാരേജ് എ.സി ബസുകളുടെ എറണാകുളം-ബെംഗ്ലുരൂ റൂട്ടിലെ സാധാരണ നിരക്ക് 1200 രൂപയാണ്. തിരക്ക് കൂടുതലുള്ള സീസൺ സമയങ്ങളിൽ നിരക്ക് 4000-5000 രൂപ വരെയാകും. എന്നാൽ നിലവിൽ വിഷു, ഈസ്റ്റർ അവധി ദിനങ്ങൾ പ്രമാണിച്ച് തിരക്ക് കുറവാണ്. ഈ സമയത്ത് നിരക്ക് 1200 മുതലാണ് ആരംഭിക്കുന്നത്. കെഎസ്ആർടിസി ഉന്നയിച്ച ആരോപണങ്ങൾ ആടിസ്ഥാന രഹിതമാണെന്നും എ.ജെ റിജാസ് ഇടിവി ഭാരതിനോട് പറഞ്ഞു.

Also Read: ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാന്‍ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ്

ABOUT THE AUTHOR

...view details