കേരളം

kerala

ETV Bharat / state

അവയവദാന ഏകോപനം; കെ സോട്ടോയ്‌ക്ക് പുതിയ മുഖം, വെബ്‌സൈറ്റ് തയ്യാറായി - വെബ്സൈറ്റിന്‍റെ വിലാസം

https://ksotto.kerala.gov.in/ എന്നതാണ് വെബ്സൈറ്റ് വിലാസം. അവയവ ദാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ അറിയാം

ksotto new website launched  ksotto new website  കെ സോട്ടോയ്‌ക്ക് പുതിയ മുഖം  അവയവദാന ഏകോപനം  കെ സോട്ടോ  വെബ്സൈറ്റിന്‍റെ വിലാസം  വീണ ജോര്‍ജ്
ksotto new website launched

By

Published : Jun 9, 2023, 8:29 AM IST

Updated : Jun 9, 2023, 12:54 PM IST

തിരുവന്തപുരം: സംസ്ഥാനത്തെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന് (കെ സോട്ടോ) പുതിയ വെബ്സൈറ്റ് തയ്യാറായി. ഔദ്യോഗിക വെബ്സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കി. എന്‍ഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിനായാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

അവയവദാന മേഖലയിലും അവയവമാറ്റ ശസ്‌ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ ഈ വെബ്സൈറ്റ് സഹായിക്കും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്തെ കച്ചവട താന്ത്രങ്ങള്‍ അവസാനിപ്പിക്കുന്നതിനും സുതാര്യമാക്കാനും വേണ്ടിയാണ് പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കെ സോട്ടോ ആരംഭിച്ചത്. പുതിയ വെബ്സൈറ്റിലൂടെ സംസ്ഥാന തലത്തില്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ഏകോപിപ്പിക്കാനും സാധിക്കും.

അവയവ ദാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിവരങ്ങളും ഈ ബെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. https://ksotto.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്‍റെ വിലാസം. പൊതുജനങ്ങള്‍ക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്‍റര്‍ഫേസും അവയവങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രോഗികള്‍ക്ക് അവര്‍ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഹോസ്‌പിറ്റല്‍ ലോഗിനുമുണ്ട്. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമര്‍പ്പിക്കുന്നതിനും അതിനുള്ള രേഖയായ ഡോണര്‍ കാര്‍ഡ് പ്രിന്‍റ് ചെയ്തെടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്. സംശയ നിവാരണത്തിനുള്ള എഫ്എക്യൂ വിഭാഗവുമുണ്ട്.

അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍കുലറുകള്‍, പ്രധാന പ്രോട്ടോകോളുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയറുകള്‍ എന്നിവ വെബ്സൈറ്റില്‍ ലഭ്യമാണ്. കെ സോട്ടോയുടെ ഭരണപരമായ വിവരങ്ങള്‍, വിവരാവകാശം എന്നിവയും വൈബ് സൈറ്റില്‍ ലഭ്യമാണ്. ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. കെജെ റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഡോ. തോമസ് മാത്യു, കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ പങ്കെടുത്തു.

മൃത സഞ്ജീവനിയില്‍ നിന്ന് കെ സോട്ടോയിലേക്ക്: അവയവ ദാനത്തിനുള്ള സംസ്ഥാന പദ്ധതിയായ മൃതസഞ്ജീവനി കേന്ദ്ര പദ്ധതിയായ സോട്ടോ (State Organ and Tissue Transplant Organisation-SOTTO) യില്‍ ലയിപ്പിച്ചതാണ് കെ സോട്ടോ (K-SOTTO). കെ സോട്ടോ യാഥാര്‍ഥ്യമായതോടെ ജീവിച്ചിരിക്കെ ഉള്ളതും മരണാനന്തരമുള്ളതും ആയ അവയവങ്ങളുടെ വിവരങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമായി.

കെ സോട്ടോയിലൂടെ അവയവ മാറ്റത്തിന് മേലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരീക്ഷണം കാര്യക്ഷമമായി. മസ്‌തിഷ്‌ക മരണം സംഭവിച്ചതിന് ശേഷമുള്ള അവയവ ദാനമാണ് മൃതസഞ്ജീവനിയിലൂടെ നടത്തിയിരുന്നത്. ആശുപത്രികള്‍, ടിഷ്യു ബാങ്കുകള്‍, അവയവ മാറ്റ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ദേശീയ രജിസ്‌ട്രിയിലേക്കുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. രജിസ്‌ട്രിയില്‍ അവയവം ആവശ്യമുള്ളവരുടെ പട്ടികയും ഉണ്ടാകും. പ്രധാനമായും അവയവ കച്ചവടം തടയുക എന്നതായിരുന്നു സഞ്ജീവനിയുടെ ലക്ഷ്യം.

Last Updated : Jun 9, 2023, 12:54 PM IST

ABOUT THE AUTHOR

...view details