തിരുവനന്തപുരം: കെഎസ്‌ഇബി ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കത്തിൽ വൈദ്യുത മന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് (19.04.22) ചർച്ച. കെഎസ്‌ഇബി ഓഫിസേഴ്‌സ് അസോസിയേൻ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ആദ്യം ചര്‍ച്ചക്കില്ലെന്ന നിലപാട് മന്ത്രി മാറ്റിയത്.
അസോസിയേഷൻ ഇന്ന് (19.04.22) വൈദ്യുതി ഭവൻ വളയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തെ അച്ചടക്കത്തിന്‍റെ വാളോങ്ങി നേരിടാനാണ് ചെയര്‍മാൻ ബി.അശോകന്‍റെ നീക്കം. ഇന്നലെ (20.04.22) തന്നെ ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഉത്തരവിറക്കിയിരുന്നു.