തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുര്‍ന്നേക്കുമെന്ന് സൂചന. ഉപഭോഗം കുറഞ്ഞാല്‍ മാത്രമേ നിയന്ത്രണം പിന്‍വലിക്കാന്‍ സാധിക്കൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ മെയ് 3 വരെ നിയന്ത്രണം തുരാനാണ് ധാരണ. വേനല്‍കാലത്തെ ഉയര്‍ന്ന ഉപഭോഗം മുന്‍കൂട്ടി കണ്ട് വൈദ്യുതി കരാറുകളില്‍ കെ.എസ്.ഇ.ബി എത്താതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും വിമര്‍ശനമുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും
കല്‍ക്കരി പ്രതിസന്ധി കൂടി വന്നതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്
കല്‍ക്കരി പ്രതിസന്ധി കൂടി വന്നതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. അതിനാല്‍ ഉയര്‍ന്ന വില നല്‍കിയാണ് കേരളം വൈദ്യുതി വാങ്ങുന്നത്. 100 കോടിയുടെ അധിക ബാധ്യത കെ.എസ്.ഇ.ബിക്കുണ്ടാകുന്നുണ്ടെന്ന് വിമര്‍ശനമുണ്ട്. ഇന്നലെ സംസ്ഥാനത്തുണ്ടായ വൈദ്യുത ഉപഭോഗത്തിലെ കുറവാണ് ബോര്‍ഡിന് പ്രതീക്ഷ നല്‍കുന്നത്.
ഇത്തരത്തില്‍ ഉപഭോഗം കുറഞ്ഞാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഇന്നലെ സംസ്ഥാന വ്യാപകമായി നിയന്ത്രണം ആവശ്യമായി വന്നില്ലെന്നും തെലുങ്കാനയില്‍ നിന്നടക്കം അധിക വൈദ്യുതി എത്തിച്ചെങ്കിലും അത് പൂര്‍ണ്ണമായി ഉപയോഗിക്കേണ്ടി വന്നില്ലെന്നും വരും ദിവസങ്ങളിലും ഉപഭോഗം കുറഞ്ഞാല്‍ അധിക വില കൊടുത്ത് വൈദ്യുതി വാങ്ങുന്നത് അവസാനിപ്പിക്കാനാകുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.