തിരുവനന്തപുരം:വൈദ്യുതി ചാർജ് വർധനവിനെ തുടർന്നുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. കൊവിഡ് പശ്ചാത്തലത്തിൽ ബില്ലടക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കില്ല. ലോക്ക് ഡൗണ് കാലത്ത് ബില്ലടയ്ക്കാൻ മൂന്നു തവണകൾ അനുവദിച്ചിരുന്നത് അഞ്ചായി വർധിപ്പിക്കുകയും ചെയ്തു. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന500 വാട്സിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് വൈദ്യുതി സൗജന്യമാണ്. 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ആയിരം വാട്സിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് യൂണിറ്റിന് ഒരു രൂപ 50 പൈസയാണ് നിരക്ക്. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അധിക ഉപയോഗം എത്രയായാലും ഇതേ നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.
വൈദ്യുതി ചാര്‍ജില്‍ ഇളവുകളുമായി കെ.എസ്.ഇ.ബി - കെ.എസ്.ഇ.ബി
കൊവിഡ് പശ്ചാത്തലത്തിൽ ബില്ലടക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കില്ല. ലോക്ക് ഡൗണ് കാലത്ത് ബില്ലടയ്ക്കാൻ മൂന്നു തവണകൾ അനുവദിച്ചിരുന്നത് അഞ്ചായി വർധിപ്പിക്കുകയും ചെയ്തു. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്സിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് വൈദ്യുതി സൗജന്യമാണ്.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് അധിക ഉപയോഗം മൂലംമുണ്ടായ ബിൽതുകയുടെ വർധനവിന്‍റെ പകുതി സബ്സിഡി നൽകും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധനവിന്റെ 30 ശതമാനം സബ്സിഡി അനുവദിക്കും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 25 ശതമാനവും 150 യൂണിറ്റിനു മുകളിൽ 20 ശതമാനവും സബ്സിഡി നൽകും. പുതിയ ഇളവുകൾ കെ.എസ്.ഇ.ബിക്ക് 200 കോടിയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം സംസ്ഥാനത്തെ 90 ലക്ഷം ഗാർഹിക ഉപയോക്താക്കൾക്ക് ഗുണം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.