സംസ്ഥാന വൈദ്യുതി വകുപ്പിന്‍റെഫിലമെന്‍റ്രഹിത കേരളം പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പൂർണമായും എൽഇഡി ബൾബുകളിലേക്ക് മാറ്റുക എന്നതാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ഇനി ഫിലമെന്‍റ് രഹിത കേരളം - ഫിലമെന്‍റ് രഹിത കേരളം
സംസ്ഥാന സർക്കാരിന്‍റെ ഊർജ കേരള മിഷന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ രജിസ്ട്രേഷൻ വൈദ്യുതി മന്ത്രി എംഎം മണി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏഴ് കോടിയോളം വരുന്ന ഗാർഹിക ഉപഭോക്താക്കളുടെ കൈവശമുള്ള ഫിലമെന്‍റ്, സി എഫ് എൽ ബൾബുകൾക്ക് പകരം ഊർജ്ജക്ഷമത കൂടിയതും പ്രകാശം നല്‍കുന്നതുമായ എൽഇഡി ബൾബുകൾ വിതരണം ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെഭാഗമായി കെഎസ്ഇബി വൈദ്യുതി ഉപഭാേക്താക്കള്‍ക്ക് ഗുണമേന്മയുള്ള എൽഇഡി ബള്‍ബുകള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും.
കേരളത്തെ പൂർണമായും മെർക്കുറി വിമുക്തമാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 9 വാൾട്ടിന്‍റെ ബൾബുകളാകും വിതരണത്തിനെത്തുക. തവണ വ്യവസ്ഥയിലോ മുൻകൂർ പണമടച്ചോ ബൾബുകൾ വാങ്ങാം. ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മീറ്റർ റീഡർ വഴിയോ സെക്ഷൻ ഓഫീസുകൾ വഴിയോ രജിസ്റ്റർ ചെയ്യാം