തിരുവനന്തപുരം: കെഎസ്‌ഇബിയിലെ കരാര്‍ ജീവനക്കാരന്‍ തെരുവ് നായയുടെ കണ്ണ് ഇടിച്ചുപൊട്ടിച്ചു. പട്ടം കെഎസ്‌ഇബി ഓഫിസിലാണ് സംഭവം. കരാര്‍ ജീവനക്കാരനായ ഡ്രൈവര്‍ മുരളിയാണ് തെരുവ് നായയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്.
ചൊവ്വാഴ്‌ച രാത്രിയോടെയാണ് സംഭവം. കാറിന്‍റെ ബംബര്‍ കടിച്ചുനശിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഇയാള്‍ ഇരുമ്പ് വടികൊണ്ട് നായയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ നായയുടെ ഇടത് കണ്ണ് തകരുകയും, തലയോട്ടി പൊട്ടി തലച്ചോറിന് ക്ഷതം ഏല്‍ക്കുകയും ചെയ്‌തിരുന്നു.
കെഎസ്‌ഇബി ജീവനക്കാരന്‍റെ ക്രൂരത: ഇരുമ്പ് വടികൊണ്ടുള്ള മര്‍ദനത്തില്‍ തെരുവ് നായയുടെ കണ്ണിനും തലയോട്ടിക്കും പരിക്ക് മര്‍ദനത്തില്‍ നായയുടെ കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നായയെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയാണ് മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
കെഎസ്‌ഇബി ചെയര്‍മാന്‍റെയും, പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് സംഘടനയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. മര്‍ദനത്തില്‍ പരിക്കേറ്റ നായയുടെ നില ഗുരുതരമായി തുടരുകയാണ്.