കേരളം

kerala

ETV Bharat / state

കൊവിഡ് : വൈദ്യുതി നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ - വൈദ്യുതി നിരക്കിൽ ഇളവ്

സിനിമ തിയറ്ററുകൾക്കും വാണിജ്യ വ്യവസായ ഉപഭോക്താക്കൾക്കും ഇളവ് കഴിച്ച് ബാക്കിയുള്ള വൈദ്യുതി ബിൽ സെപ്റ്റംബർ 30 വരെ പലിശ ഇല്ലാതെ മൂന്ന് തവണകളായി അടയ്ക്കാം.

kseb charge reduced  kseb charge reduced news  kerala government kseb  വൈദ്യുതി നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ  വൈദ്യുതി നിരക്കിൽ ഇളവ്  കേരള സർക്കാർ
വൈദ്യുതി നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

By

Published : Jun 29, 2021, 7:55 PM IST

തിരുവനന്തപുരം : സിനിമ തിയറ്ററുകൾക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്‌സഡ്, ഡിമാൻ്റ് ചാർജിൽ 50 ശതമാനം ഇളവ് നൽകാൻ സർക്കാർ തീരുമാനം. വാണിജ്യ വ്യാവസായിക ഉപഭോക്താക്കൾക്ക് ഫിക്‌സഡ്, ഡിമാൻ്റ് ചാർജിൽ 25 ശതമാനം ഇളവും നൽകും. ഇരുവിഭാഗങ്ങൾക്കും ഇളവ് കഴിച്ച് ബാക്കിയുള്ള വൈദ്യുതി ബിൽ സെപ്റ്റംബർ 30 വരെ പലിശ ഇല്ലാതെ മൂന്ന് തവണകളായി അടയ്ക്കാം.

Also Read:KERALA COVID CASES : സംസ്ഥാനത്ത് 13,550 പേർക്ക് കൂടി കൊവിഡ് ; 108 മരണം

500 വാട്ട്സ് കണക്റ്റഡ് ലോഡുള്ളതും പ്രതിമാസം 20 യൂണിറ്റ് വരെ ഉപഭോഗമുള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി, കണക്റ്റഡ് ലോഡിൽ മാറ്റമില്ലാതെ 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി ബാധകമാക്കും.

Also Read:ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്

1000 വാട്‌സ് വരെ കണക്റ്റഡ് ലോഡുള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റൊന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക്, കണക്റ്റഡ് ലോഡ് പരിധി മാറാതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് കൂടി അനുവദിക്കുമെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞു.

ABOUT THE AUTHOR

...view details