കേരളം

kerala

ETV Bharat / state

വൈദ്യുതി ബോര്‍ഡിന്‍റെ ഡാമുകൾ തുറക്കുമെന്ന ഭീതി വേണ്ട;കെഎസ്‌ഇബി ചെയര്‍മാന്‍

ഡാം തുറക്കുന്നതിനു മുന്‍പ് കൃത്യമായ മുന്നറിയപ്പുകളുണ്ടാകും. ഇടുക്കി മുല്ലപ്പെരിയാര്‍ഡാമുകളില്‍ കാലവസ്ഥാ മുന്നറിയിപ്പു പ്രകാരം ആശങ്കപ്പെടേണ്ട സാഹചര്യമില്ല

തിരുവനന്തപുരം  trivandrum  kseb  dams  water level  വൈദ്യുതി ബോര്‍ഡ്  ഡാം  ജലനിരപ്പ്
വൈദ്യുതി ബോര്‍ഡിന്‍റെ ഡാമുകൾ തുറക്കുമെന്ന ഭീതി വേണ്ട;കെഎസ്‌ഇബി ചെയര്‍മാന്‍

By

Published : Sep 23, 2020, 2:28 AM IST

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്‍റെ ഡാമുകളില്‍ ജലനിരപ്പ് ആശങ്കാ ജനകമല്ലെന്നും ഡാം ഉടന്‍ തുറക്കുമെന്ന ഭീതി വേണ്ടെന്നും കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍എസ് ‌പിള്ള. കൃത്യമായ മുന്നറിയിപ്പു നല്‍കിയും ജില്ലാ ഭരണകൂടങ്ങളുടേയും ദുരന്ത നിവാരണ അതോറിട്ടിയുടേയും നിര്‍ദ്ദേശ പ്രാകാരം മാത്രമേ ഡാമുകള്‍ തുറക്കുകയുള്ളൂ.

ഡാം തുറക്കുന്നതിനു മുന്‍പ് കൃത്യമായ മുന്നറിയപ്പുകളുണ്ടാകും. ഇടുക്കി മുല്ലപ്പെരിയാര്‍ഡാമുകളില്‍ കാലവസ്ഥാ മുന്നറിയിപ്പു പ്രകാരം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ കാലവര്‍ഷം ഇതേ സ്ഥിതിയില്‍ രണ്ടോ മൂന്നോ ദിവസം തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കാതെ കഴിയില്ല. കക്കി ഡാമില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ ഡാം ഏതു നിമിഷവും തുറന്നേക്കാമെന്നും എന്നാല്‍ നേരിയതോതില്‍ മാത്രമേ വെള്ളം തുറന്നു വിടുകയുള്ളൂവെന്നും കെഎസ്‌ഇബി ചെയര്‍മാന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details