കേരളം

kerala

ETV Bharat / state

കെഎസ്ഇബി അമിത ബില്‍; ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സിപിഐ - kanam rajendran statement

ബിൽ ഈടാക്കുന്നതിൽ കെഎസ്ഇബിക്ക് വീഴ്‌ച പറ്റിയെന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം വിലയിരുത്തി

കെഎസ്ഇബി അമിത ബില്‍  സിപിഐ പ്രമേയം  സിപിഐ നിർവാഹക സമിതി യോഗം  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  kseb bill news  cpi news  kanam rajendran statement  cpi committee meeting
കെഎസ്ഇബി അമിത ബില്‍; ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സിപിഐ

By

Published : Jun 17, 2020, 3:19 PM IST

തിരുവനന്തപുരം:കെഎസ്ഇബി അമിത ബില്‍ ഈടാക്കുന്ന നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രമേയം. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ബിൽ ഈടാക്കുന്നതിൽ കെഎസ്ഇബിക്ക് വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി. ബിൽ ചുമത്തുന്നതിന് കെഎസ്ഇബി പറയുന്ന ന്യായീകരണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അതേസമയം അതിരപ്പിള്ളി വിഷയം യോഗം ചർച്ച ചെയ്തില്ല. കെഎസ്ഇബി ബില്ലുകളിൽ അപാകതയില്ലെന്ന് സർക്കാരും സിപിഎമ്മും ആവർത്തിക്കുന്നതിനിടെയാണ് കെഎസ്ഇബിക്കെതിരെ സിപിഐ രംഗത്ത് എത്തിയത്.

ABOUT THE AUTHOR

...view details