തിരുവനന്തപുരം :വിവാദങ്ങൾക്കിടെ കെ-റെയിൽ സംവാദം തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിൽ ആരംഭിച്ചു. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് സംവാദം നടക്കുന്നിടത്ത് പ്രവേശനം. സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്ന മൂന്നു പാനലിസ്റ്റുകളും എതിർക്കുന്ന ഒരാളുമാണ് സംവാദത്തിൽ പങ്കെടുക്കുന്നത്.
കെ-റെയിൽ സംവാദം ആരംഭിച്ചു; പ്രതികൂലിക്കുന്നവരിൽ ആർ.വി.ജി മേനോൻ മാത്രം - സിൽവർലൈൻ സംവാദം
സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്ന മൂന്നു പാനലിസ്റ്റുകളും എതിർക്കുന്ന ഒരാളുമാണ് സംവാദത്തിൽ പങ്കെടുക്കുന്നത്.
കെ-റെയിൽ സംവാദം ആരംഭിച്ചു; പ്രതികൂലിക്കുന്നവരിൽ ആർ.വി.ജി മേനോൻ മാത്രം
എതിർക്കുന്നവരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ആർ.വി.ജി മേനോൻ മാത്രമാണുള്ളത്. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് എസ്.എൻ രഘുചന്ദ്രൻ നായർ, സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ ഐസക്, റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജയിൻ എന്നിവരാണ് അനുകൂലിക്കുന്നവരുടെ നിരയിലുള്ളത്. ദേശീയ റെയിൽവേ അക്കാദമി മുൻ വകുപ്പ് മേധാവി മോഹൻ എ മേനോനാണ് മോഡറേറ്റർ.
Last Updated : Apr 28, 2022, 11:37 AM IST