തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ സംസ്‌കാരം ആലപ്പുഴയിലെ വലിയ ചുടുകാടില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം നടത്തുക. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
കെ.ആര്‍ ഗൗരിയമ്മയുടെ സംസ്‌കാരം ആലപ്പുഴയില്‍ - kr gowriyamma's death
തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പൊതു ദര്‍ശനം
കെ.ആര്‍.ഗൗരിയമ്മയുടെ സംസ്‌കാരം
തിരുവനന്തപുരത്തും ആലപ്പുഴയിലും പൊതുദര്‍ശനത്തിന് വയ്‌ക്കും. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാകും പൊതുദര്‍ശനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൊതുദര്‍ശനം. തുടര്‍ന്ന് ഭൗതികശരീരം ആലപ്പുഴയിലേക്ക് കൊണ്ടു പോകും. ആലപ്പുഴയിലെ പൊതുദര്‍ശനത്തിനു ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. ബന്ധുക്കളുടെ താത്പര്യത്തെ തുടര്‍ന്നാണ് സംസ്‌കാരം ആലപ്പുഴില്‍ നടത്താൻ തീരുമാനിച്ചത്.
Last Updated : May 11, 2021, 10:12 AM IST