തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയേയും പ്രത്യേകമായി പിന്തുണയ്ക്കില്ലെന്ന് കെപിഎംഎസ്. സംഘടനയിലെ അംഗങ്ങൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.
ഒരു മുന്നണിയേയും പ്രത്യേകമായി പിന്തുണയ്ക്കില്ലെന്ന് കെപിഎംഎസ്
ദീർഘകാലമായി സംഘടന മുന്നോട്ടുവച്ച ആശയങ്ങൾ മുന്നണികൾ ഗൗരവമായി പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം
ഒരു മുന്നണിയെയും പ്രത്യേകമായി പിന്തുണയ്ക്കില്ലെന്ന് കെപിഎംഎസ്
ദീർഘകാലമായി സംഘടന മുന്നോട്ടുവച്ച ആശയങ്ങൾ മുന്നണികൾ ഗൗരവമായി പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ശബരിമല വിഷയത്തിൽ സാമൂഹ്യ പുരോഗതിക്ക് പ്രതിലോമകരമായ തരത്തിൽ നിയമനിർമാണം നടത്തുമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചത്.
അത്തരമൊരു മുന്നണിക്ക് ഒരു പരിഷ്‌കൃത സമൂഹത്തെ നയിക്കാൻ യോഗ്യതയില്ല. മുൻനിലപാടുകളിൽ നിന്ന് എൽഡിഎഫ് പിന്നോക്കം പോയി. ശബരിമല ഈ തെരഞ്ഞെടുപ്പിൽ വിഷയമല്ല. വിശാല ബെഞ്ചിൻ്റെ വിധി വന്നാലും ഇക്കാര്യത്തിൽ രണ്ടുപക്ഷം ഉണ്ടാവുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.