തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ തിരക്കിട്ട നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് കെ സുധാകരന്‍. നേതൃമാറ്റമടക്കമുള്ള കാര്യങ്ങള്‍ക്ക് സാവകാശമുണ്ട്. ആലോചിച്ച് ബുദ്ധിപൂര്‍വമാകണം തീരുമാനമെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും കോണ്‍ഗ്രസും കനത്ത പരാജയമേറ്റു വാങ്ങിയതിന് പിന്നാലെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനുമെതിരെ കോണ്‍ഗ്രസില്‍ പരസ്യവിമര്‍ശനം രൂക്ഷമാകുന്നതിനിടെയാണ് സുധാകരന്‍റെ പ്രതികരണം. തോല്‍വിയിലേക്ക് നയിച്ച സാഹചര്യവും മറ്റ് കാര്യങ്ങളും പാര്‍ട്ടിയും ഹൈക്കമാന്‍ഡും വിശദമായി വിലയിരുത്തും. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും ഉള്‍ക്കൊള്ളും. വെള്ളിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി എല്ലാം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.