തിരുവനന്തപുരം:കെപിസിസി ട്രഷററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. വി പ്രതാപചന്ദ്രന്‍ നായര്‍ (73) അന്തരിച്ചു. പുലര്‍ച്ചെ തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. കിടക്കയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു - മാധ്യമപ്രവർത്തകൻ പ്രതാപചന്ദ്രൻ
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെപിസിസി ജോയിന്‍റ് സെക്രട്ടറി നിരവധി ട്രേഡ് യൂണിയനുകളുടെ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്. കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന വരദരാജന്‍ നായരുടെ മകനായ പ്രതാപചന്ദ്രന്‍ നായര്‍, കെഎസ്‌യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. 1970കളുടെ തുടക്കത്തില്‍ തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജിലെ കെഎസ്‌യുവിന്‍റെ ശക്തനായ നേതാവായിരുന്നു പ്രതാപചന്ദ്രന്‍ നായര്‍. സമരങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ പൊലീസ് മര്‍ദനവും ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം വഞ്ചിയൂര്‍ ബാറില്‍ അഭിഭാഷകനായിരുന്നു. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന പ്രതാപ ചന്ദ്രന്‍ നായര്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതാപചന്ദ്രന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എംഎൽഎ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.